തിരുവനന്തപുരം: വിളവൂര്‍ക്കല്‍ പെരുകാവ് പ്രദേശത്തെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരി മാഫിയയ്ക്കുമെതിരെ ശബ്ദമുയര്‍ത്തിയ സി.പി.ഐ.എം നേതാവിന്റെ വീടിന് നേരെ ലഹരി സംഘത്തിന്റെ ക്രൂരമായ ആക്രമണം. സി.പി.എം വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പെരുകാവ് ലിജു സിംഗിന്റെ വീടാണ് ഇന്നലെ രാത്രി ഒരു സംഘം സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും മുന്‍വാതിലും പൂര്‍ണ്ണമായും തകര്‍ന്നു.
കഴിഞ്ഞ കുറച്ചു കാലമായി പെരുകാവും പരിസര പ്രദേശങ്ങളും ലഹരി മാഫിയയുടെ പിടിയിലാണെന്ന് ആക്ഷേപമുണ്ട്. രാത്രികാലങ്ങളില്‍ ഈ സംഘം പരിസരത്ത് തമ്പടിക്കുന്നത് പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ലഹരി ഉപയോഗത്തെയും വിതരണത്തെയും ശക്തമായി എതിര്‍ത്തിരുന്ന ലിജു സിംഗ്, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. ഇതിലുള്ള പകയാവാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
രാത്രി വൈകിയെത്തിയ സംഘം മാരകായുധങ്ങളുമായി വീട് ആക്രമിക്കുകയായിരുന്നു. ഈ സമയം ലിജുവും കുടുംബവും വീടിനുള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് പോലീസ് സംഘമെത്തി പരിശോധന നടത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു. ലഹരി മാഫിയയുടെ ഗുണ്ടായിസത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് സി.പി.എം അറിയിച്ചു. ലഹരി മാഫിയയുടെ തേര്‍വാഴ്ചയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ സിപിഐഎം നേതാവിന്റെ വീട് സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തത് എന്ന് വ്യക്തം.
പെരുകാവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് അടുത്തകാലത്തായി ലഹരി മാഫിയ സംഘങ്ങള്‍ തമ്പടിക്കുന്നത് പതിവായിരുന്നു. ഇത് പ്രദേശവാസികളുടെ സൈ്വരജീവിതത്തിന് വലിയ ഭീഷണിയായതോടെയാണ് ലിജു സിംഗിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചതും മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയതും. ഈ പരാതിയെത്തുടര്‍ന്ന് പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. തങ്ങളുടെ താവളങ്ങള്‍ നഷ്ടപ്പെട്ടതിലുള്ള പകയാണ് ലിജു സിംഗിന്റെ വീട് ആക്രമിക്കുന്നതിലേക്ക് സംഘത്തെ നയിച്ചതെന്ന് കരുതുന്നു.
അതേസമയം, മലയിന്‍കീഴ് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ആദ്യഘട്ടത്തില്‍ പട്രോളിങ് ശക്തമാക്കിയെങ്കിലും പിന്നീട് പോലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തതാണ് ലഹരി സംഘങ്ങള്‍ക്ക് വീണ്ടും തമ്പടിക്കാന്‍ ധൈര്യം നല്‍കിയതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ മാഫിയ സംഘങ്ങള്‍ക്ക് വളമാകുന്നുവെന്നാണ് പരാതി.
ലിജു സിംഗിന്റെ വീട് ആക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്നും പ്രദേശത്ത് സ്ഥിരമായ പോലീസ് നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല ദര്‍ശനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ എടിഎം അടിച്ചുമാറ്റി പണം കവര്‍ന്നു. അരവണ കൗണ്ടറില്‍ കാര്‍ഡ് മാറ്റി നല്‍കിയായിരുന്നു പണം തട്ടിപ്പ്; താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍





