തിരുവനന്തപുരം: കണ്ണൂരിലെ ക്വട്ടേഷന്‍-സ്വര്‍ണ്ണക്കടത്ത് സംഘങ്ങളിലെ തലവനായ അര്‍ജുന്‍ ആയങ്കി തലസ്ഥാന നഗരിയില്‍ തമ്പടിച്ച് നടത്തിയ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. തിരുവനന്തപുരം മേട്ടുക്കട കേന്ദ്രീകരിച്ച് നടന്ന ബോംബേറും തുടര്‍ന്നുണ്ടായ രാഷ്ട്രീയ നാടകങ്ങളും ആസൂത്രണം ചെയ്തത് ആയങ്കിയാണെന്നാണ് സൂചന.
ശബരിമല ദര്‍ശനത്തിന് ശേഷമാണ് അര്‍ജുന്‍ ആയങ്കി തിരുവനന്തപുരത്ത് എത്തിയത്. മേട്ടുക്കടയിലെ വിവാദനായകനായ ഒരു സിപിഎം ബന്ധമുള്ള യുവാവാണ് ആയങ്കിയ്ക്ക് താമസസൗകര്യം ഒരുക്കിയത്. പാര്‍ട്ടിയ്ക്കുള്ളിലെ തന്നെ ക്രിമിനല്‍ ലിസ്റ്റിലുള്ള ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം നേരത്തെ തന്നെ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. ആയങ്കിയുടെ വരവോടെ പ്രദേശത്തെ ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ചേര്‍ന്നത് സ്ഥിതി വഷളാക്കി.
സിപിഎമ്മില്‍ തെറ്റി നില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. ഒരു വനിതാ നേതാവിനെ നിരന്തരം മുമ്പ് സോഷ്യല്‍ മീഡിയയില്‍ അവഹേളിച്ച മുന്‍ എസ് എഫ് ഐ നേതാവാണ് ആയങ്കയ്ക്ക് മേട്ടുക്കടയില്‍ താവളമൊരുക്കിയത്. നേതാവിനെ അപമാനിച്ചെങ്കിലും ഈ പഴയ എസ് എഫ് ഐക്കാരനെതിരെ സിപിഎം കടുത്ത നടപടികള്‍ എടുത്തിരുന്നില്ല. വിവാദങ്ങള്‍ക്ക് പുതിയ തലം നല്‍കാതിരിക്കാനായിരുന്നു ഇത്. കുറച്ചു കാലമായി സിപിഎം നേതൃത്വവുമായി അകല്‍ച്ചയിലുമാണ്. ഈ സാഹചര്യത്തില്‍ ആയങ്കിയെ മേട്ടുക്കടയില്‍ എത്തിച്ചതിനെ സിപിഎം ഗൗരവത്തില്‍ എടുക്കുന്നുണ്ട്.
ആയങ്കിയുടെ സാന്നിധ്യത്തില്‍ മേട്ടുക്കടയില്‍ നടന്ന ബോംബേറ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ കാരണങ്ങളാലായിരുന്നില്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍, പോലീസിന്റെ കണ്ണുവെട്ടിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ഈ സംഭവത്തെ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷമായി ചിത്രീകരിക്കുകയായിരുന്നു. ഇതിനായി ആയങ്കിയുടെ കീഴിലുള്ള സംഘം തന്നെയായിരുന്നു ചരടുവലിച്ചത്.
സംഭവത്തിന് പിന്നില്‍ ആയങ്കിയാണെന്നും ഇയാളെ സഹായിക്കുന്നത് ലോക്കല്‍ പാര്‍ട്ടിക്കാരാണെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പോലീസിന്റെ പിടിവീഴുമെന്ന് ഉറപ്പായതോടെ ആയങ്കി നഗരത്തില്‍ നിന്ന് മുങ്ങുകയായിരുന്നു. നേരത്തെ കഴക്കൂട്ടം മേഖലയിലെ ഒരു ക്ഷേത്രോത്സവത്തിനിടെ എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ തങ്ങിയതിനും ആയങ്കിയെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഈ ബന്ധങ്ങള്‍ വീണ്ടും തലസ്ഥാനത്ത് ക്രിമിനല്‍ സംഘങ്ങള്‍ക്ക് വളമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്ത് മേട്ടുക്കടയിലാണ്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ പാര്‍ട്ടി സുശക്തവുമാണ്. ഇവിടെ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധിയുണ്ടാക്കാനാണോ ആയങ്കി എത്തിയതെന്ന സംശയവും സിപിഎമ്മിനുണ്ട്. കുറച്ചു കാലമായി കണ്ണൂരിലെ സിപിഎം ആയങ്കിയെ പോലുള്ളവരെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ആയങ്കി എത്തിയ കാര്യം തമ്പാനൂര്‍ പോലീസാണ് മനസ്സിലാക്കിയത്. പിന്നാലെ ഇത് സിപിഎം ശ്രദ്ധയിലും എത്തി. ഇതോടെ ബന്ധപ്പെട്ടവര്‍ക്ക് താക്കീതും കിട്ടി.
മേട്ടുക്കടയിലെ സംഘര്‍ഷങ്ങളില്‍ ആയങ്കി ഉള്‍പ്പെട്ടുവെന്നും മനസ്സിലായി. വിഷയം ആളി കത്തും മുമ്പേ ആയങ്കിയെ രക്ഷപ്പെടുത്തുകയും ചെയ്തു മറു സംഘം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിയമസഭാ തിരഞ്ഞെടുപ്പ് ചൂടില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള; ഇഡി കച്ചമുറുക്കുന്നു! മോദിയും അമിത് ഷായും തിരുവനന്തപുരത്തേക്ക്; കടകംപള്ളി മുതല്‍ വിഐപികള്‍ വരെ കുടുങ്ങുമോ? വമ്പന്‍ അറസ്റ്റുകള്‍ക്ക് സാധ്യത; പിണറായി സര്‍ക്കാരിന് നെഞ്ചിടിപ്പ്





