തിരുവനന്തപുരം: മലയിന്‍കീഴ് പെരുകാവില്‍ സി.പി.എം നേതാവ് ലിജു സിംഗിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ അന്വേഷണം മാങ്ങാട്ടുകടവ് കേന്ദ്രീകരിച്ച് സജീവമാകുന്നു. മാങ്ങാട്ടുകടവ് പാലത്തിന് സമീപം മീന്‍ കച്ചവടത്തിന്റെ മറവില്‍ തമ്പടിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണം ശക്തമാണ്. ലഹരി വില്പനയെ എതിര്‍ത്തതിലുള്ള പകയാണ് അക്രമത്തില്‍ കലാശിച്ചത്.
മാങ്ങാട്ടുകടവ് പാലത്തിന് സമീപം മീന്‍ വില്‍ക്കാനെന്ന വ്യാജേന നില്ക്കുന്ന ചെറുപ്പക്കാര്‍ പുറത്തുനിന്നുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തി പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ ലഹരി കേന്ദ്രങ്ങളാക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കഞ്ചാവിനും എം.ഡി.എം.എയ്ക്കും അടിമകളായ ഈ സംഘം വഴിയാത്രക്കാരെയും സമീപവാസികളെയും അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ലിജു സിംഗിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയതാണ് ക്രിമിനല്‍ സംഘത്തെ ചൊടിപ്പിച്ചത്.
ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ ലഹരി പാര്‍ട്ടി നടത്തുന്ന സംഘത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടും മലയിന്‍കീഴ് പോലീസ് വേണ്ടത്ര നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നേരത്തെ നല്കിയ പരാതികളില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നെങ്കില്‍ ഈ വീടാക്രമണം ഒഴിവാക്കാമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. മീന്‍ കച്ചവടത്തിന്റെ മറവില്‍ നടക്കുന്ന ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതികളെ ഉടന്‍ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മാരാരിക്കുളത്തെ വീഴ്ച മലമ്പുഴയില്‍ തിരുത്തിയ വി.എസ് മോഡല്‍; ചെങ്കോട്ട കാക്കാന്‍ മകന് അരുണ്‍കുമാര്‍; മലമ്പുഴയില്‍ മത്സരിക്കാന്‍ അച്ഛന്റെ മകന്; ഇത് ഹാട്രിക്ക് ഉറപ്പിക്കാനുള്ള പിണറായി ബുദ്ധി!





