തിരുവനന്തപുരം: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിന് പിന്നാലെ തലസ്ഥാനത്തും സമാനമായ ആരോപണങ്ങള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. വഞ്ചിയൂരില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്ത്തകന് വിഷ്ണുവിന്റെ സ്മരണാര്‍ത്ഥം ശേഖരിച്ച ഫണ്ട് തട്ടിയെടുത്തെന്ന ആരോപണത്തിന് വിധേയനായ നേതാവിനെ സിഐടിയു ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പുകച്ചിലിന് വഴിവെച്ച ഈ നീക്കത്തിനെതിരെ വിഷ്ണുവിന്റെ കുടുംബം പരസ്യമായി രംഗത്തെത്തി.
വിഷ്ണു രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തിരിമറി നടത്തിയെന്ന് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി തന്നെ കണ്ടെത്തിയ ടി. രവീന്ദ്രന് നായര്‍ക്കാണ് ഇപ്പോള്‍ സിഐടിയു ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹത്തെ സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് നേരത്തെ പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ തന്നെ ഇദ്ദേഹത്തിന് പ്രധാന പദവി നല്‍കിയത് പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. മന്ത്രി വി. ശിവന്‍കുട്ടിയുടെ പിന്തുണ രവീന്ദ്രന് നായര്ക്കുണ്ടെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
കൈതമുക്ക് ചുമട്ടുതൊഴിലാളി സഹകരണ ബാങ്ക് കേന്ദ്രീകരിച്ചാണ് ക്രമക്കേടുകള്‍ നടന്നതെന്നാണ് പരാതി. വിഷ്ണുവിന്റെ കുടുംബസഹായത്തിനും കേസ് നടത്തിപ്പിനുമായി സമാഹരിച്ച തുകയില്‍ നിന്ന് 11 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു. ബാക്കി തുക ‘നിയമസഹായ ഫണ്ട്’ എന്ന പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. രവീന്ദ്രന് നായര്‍ ബാങ്ക് പ്രസിഡന്റായിരുന്ന കാലയളവില്‍ ഈ അക്കൗണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ലോക്കല്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. പലിശയുള്‍പ്പെടെ ഒന്‍പത് ലക്ഷത്തോളം രൂപ വരേണ്ട സ്ഥാനത്താണിത്.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്ന വിഷ്ണുവിന്റെ കുടുംബം പുതിയ നിയമനത്തില്‍ കടുത്ത നിരാശയിലാണ്. വിഷ്ണുവിന്റെ സഹോദരന് വി.വി. വിനോദ് പരസ്യമായി ഇതിനെതിരെ രംഗത്തുവന്നു. 2008-ല്‍ പാസ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ വെച്ചാണ് വിഷ്ണു കൊല്ലപ്പെട്ടത്. രക്തസാക്ഷിയുടെ കുടുംബത്തോട് പാര്‍ട്ടി കാട്ടുന്ന അവഗണനയാണിതെന്ന് അണികള്‍ക്കിടയില്‍ വിമര്‍ശനമുയരുന്നുണ്ട്. നേതാവിന്റെ അസ്വാഭാവികമായ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ഏരിയ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ട് അവഗണിച്ചാണ് പുതിയ സ്ഥാനലബ്ധി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കെ റെയിലിന് പിന്‍ഗാമിയായി വന്ന ആര്ആര്ടിഎസിനും കേന്ദ്രത്തിന്റെ ചുവപ്പുക്കൊടി! 200 കിലോമീറ്റര്‍ സ്വപ്നം പൊലിയും; പകരം വരുന്നത് 165 കിലോമീറ്റര്‍ വേഗതയില്‍ റെയില്‍വേയുടെ പാതകള്‍; കേരളത്തിന്റെ റെയില്‍ സ്വപ്നങ്ങള്‍ക്ക് പുതിയ ട്വിസ്റ്റ്; പിണറായി പദ്ധതിയെ കേന്ദ്രം തള്ളും





