ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആദരണീയനായ കേരളാ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എല്ലാ കേരളീയർക്കും ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും നേർന്നു.
ഇന്ത്യൻ ഭരണഘടനയുടെ അംഗീകാരദിനം ഓർമ്മിപ്പിക്കുന്നതിനോടൊപ്പം രാഷ്ട്രത്തെ ഏകീകരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നീ ശാശ്വത മൂല്യങ്ങളെ പുനഃസ്ഥാപിക്കുന്നതുമായ ഒരു വിശുദ്ധ സന്ദർഭമാണ് റിപ്പബ്ലിക് ദിനമെന്ന് ഗവർണർ തന്റെ സന്ദേശത്തിൽ പറഞ്ഞു. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനയ്ക്ക് രൂപം നൽകിയ ക്രാന്തദർശികളായ ദേശാഭിമാനികളെയും, സ്വാതന്ത്ര്യത്തിനായി വീരമൃത്യു വരിച്ച ധീരയോദ്ധാക്കളേയും അദ്ദേഹം ആദരപൂർവ്വം സ്മരിച്ചു. അവരുടെ ത്യാഗവും ദർശനവുമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് അടിത്തറ പാകിയത് – അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിഷ്കരണം, മനുഷ്യ വിഭവശേഷി വികസനം മുതലായ മേഖലകളിലെ കേരളത്തിൻ്റെ മഹത്തായ സംഭാവനകളെ ഗവർണർ അഭിമാനപൂർവ്വം പരാമർശിച്ചു. സംസ്ഥാനത്ത് എക്കാലവും നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷത്തേയും എല്ലാവരുടെയും ഉൾക്കൊള്ളുന്ന വികസന പ്രക്രിയയേയും, മികച്ച ജനാധിപത്യ പങ്കാളിത്തത്തേയും അദ്ദേഹം പ്രശംസിച്ചു.
ഭരണഘടന നിർവ്വചിച്ചിരിക്കുന്ന കടമകളോട് പൂർണമായി പ്രതിബദ്ധത പുലർത്തണമെന്ന് ആഹ്വാനം ചെയ്ത ഗവർണർ, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും, പ്രത്യേകിച്ച് യുവാക്കൾ,
ഒത്തൊരുമയോടെ പ്രവർത്തിച്ച് 2047 ആകുമ്പോൾ സമൃദ്ധവും, എല്ലാവരേയും തുല്യതയോടെ കണ്ട് ഉൾക്കൊള്ളുന്നതുമായ ഒരു വികസിത ഭാരതം സൃഷ്ടിക്കുന്നതിന് അഭ്യർത്ഥിച്ചു.
ജയ് ഹിന്ദ് ! ജയ് കേരളം ! വന്ദേ മാതരം !

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരം നഗരസഭയിലെ കെട്ടിട വാടകയിൽ വൻ അഴിമതി; വിജിലൻസിന് പരാതി





