തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ നടന്നിട്ടുള്ള അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിലൻസിൽ പരാതി. നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാറാണ് പരാതിക്കാരൻ.
കുറഞ്ഞ തുകയ്ക്ക് കെട്ടിടങ്ങൾ നേടിയശേഷം അതേ കെട്ടിടങ്ങൾ വൻതുകയ്ക്ക് മറുവാടയ്ക്ക് മറിച്ചു നൽക്കുകയാണെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് രേഖാമൂലം നൽകിയ പരാതിയിൽ ശ്രീകുമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നഗരസഭയുമായി വാടക കരാറിൽ ഏർപ്പെട്ടിട്ടുള്ളവർ മരണമടഞ്ഞാൽ പോലും കെട്ടിടങ്ങൾ നഗരസഭയ്ക്ക് തിരികെ നൽകുന്നില്ല. നഗരസഭ വളരെ കുറഞ്ഞ വാടകയ്ക്ക് നൽകിയിരിക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് പ്രതിമാസം ഉണ്ടാകുന്നത്. കെട്ടിടം ഉപയോഗിച്ചിട്ടില്ല എന്ന് നഗരസഭയുടെ റവന്യൂ ഉദ്യോഗസ്ഥരെ കൊണ്ട് സാക്ഷ്യപ്പെടുത്തി വാടക തുക തട്ടിക്കുന്ന രീതിയും നിലവിലുണ്ടെന്ന് പരാതിയിൽ പറയുന്നു.
നഗരസഭയുടെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുമ്പോൾ നിശ്ചിത ശതമാനം കടമുറികൾ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി മാറ്റിവയ്ക്കണമെന്ന് നിയമപരമായ വ്യവസ്ഥയുണ്ട്. 2000ലെ കേരള മുൻസിപ്പാലിറ്റി (അക്വസിഷൻ ആൻഡ് ഡിസ്പോസൽ ഓഫ് പ്രോപ്പർട്ടി) റൂൾസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം നഗരസഭയിൽ ഈ വ്യവസ്ഥ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് ശ്രീകുമാർ പരാതിയിൽ എടുത്തുകാട്ടുന്നു.
തിരുവനന്തപുരം വികസന അതോറിറ്റി(ട്രിഡ), ഹൗസിംഗ് ബോർഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നതിലും വലിയ ക്രമക്കേട് നടന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ശ്രീകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈത്ര തെരേസാ ജോണ്‍ മലപ്പുറം പോലീസ് ചീഫ്; 9 പുതിയ ഐപിഎസുകാര്‍ക്കും നിയമനം; ഐപിഎസ് തലത്തിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
2010-2015 കാലയളവിൽ മെഡിക്കൽ കോളേജ് വാർഡിന്റെ കൗൺസിലർ ആയിരുന്നു ശ്രീകുമാർ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അച്ഛനും മകളും അച്ഛനും കൗണ്‍സിലറായി…. അമ്മയുടെ ഉന്നത പദവിയില്‍! പാര്‍ട്ടിക്ക് വേണ്ടി അടിയും കൊണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രണ്ട് അനുജന്മാരേയും അതേ വഴിയില്‍ നയിച്ച ചേട്ടന്; സ്പോര്‍ട്സ് കൗണ്‍സില്‍ പദവി മോഹിച്ചാലും അതിന് അര്‍ഹതയുള്ള വിവി വിനോദ്; വഞ്ചിയൂര്‍ ബാബുവിന്റെ ‘അര്‍ഹത’യില്ലാ പോസ്റ്റില്‍ ഞെട്ടി സഖാക്കളും





