തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ സുരക്ഷാ നിയന്ത്രണങ്ങളും ദേവസ്വം ബോര്‍ഡിന്റെ വിലക്കും ലംഘിച്ച് മകരവിളക്ക് ദിവസം സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചു. സംവിധായകന് അനുരാജ് മനോഹറിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം
: മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിംഗ് നടത്താന്‍ അനുമതി തേടിയിരുന്നെങ്കിലും ദേവസ്വം ബോര്‍ഡ് അത് കര്‍ശനമായി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ച് ഷൂട്ടിംഗ് നടന്നതായി പരാതി ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സ് എസ്.പിക്ക് ബോര്‍ഡ് അധ്യക്ഷന്‍ കെ. ജയകുമാര്‍ നിര്‍ദ്ദേശം നല്കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സന്നിധാനത്ത് ചിത്രീകരണം നടത്തിയിട്ടില്ലെന്നും പമ്പയിലാണ് ഷൂട്ടിംഗ് നടന്നതെന്നുമാണ് സംവിധായകന് അനുരാജ് മനോഹറിന്റെ പ്രതികരണം. ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ കണ്ടിരുന്നു. പമ്പയില്‍ വെച്ച് ഷൂട്ട് ചെയ്യാന്‍ അദ്ദേഹം അനുവാദം നല്‍കിയതായും സംവിധായകന് അവകാശപ്പെടുന്നു.
ജാഗ്രത! കേരളത്തിൽ പവർ കട്ട് ഭീഷണി; രാത്രിയിൽ നിയന്ത്രണം 30 മിനിറ്റ് വരെ നീണ്ടേക്കാം







