പ്രധാനമന്ത്രിയുടെ സന്ദർശനം: സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് സിറ്റി പോലീസ് കമ്മീഷണർ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷ ഒരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം സിറ്റി പോലീസ് മേധാവിയുടെ അഭിനന്ദനം. പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തിയപ്പോൾ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ ഒരുക്കിയതി നാണ് സിറ്റി പോലീസ് മേധാവി കെ കാർത്തിക്ക് പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്.
അതീവ സുരക്ഷയുള്ള പ്രധാനമന്ത്രി വന്നിട്ടും പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് കഴിയുന്നത്ര കുറച്ചായിരുന്നു പോലീസിന്റെ സുരക്ഷാ വിന്യാസം. ഇന്ന് പുലർച്ചെ ആരംഭിച്ച ഡ്യൂട്ടി പ്രധാനമന്ത്രി മടങ്ങിയശേഷം ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്. തിരുവനന്തപുരം സിറ്റി,റൂറൽ എന്നിവിടങ്ങളിനു പുറമേ കൊല്ലം സിറ്റി,റൂറൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ പോലീസ് എത്തിയിരുന്നു.
ഡ്യൂട്ടി അവസാനിച്ചുടൻ വയർലെസ് സെറ്റിലൂടെയാണ് സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് എല്ലാവരെയും അഭിനന്ദനമറിയിച്ചത്. എസ് പി മാരുടെയും ഡി വൈ എസ് പി മാരുടെയും നേതൃത്വത്തിൽ ആയിരുന്നു സുരക്ഷാ ഒരുക്കങ്ങൾ.
 തിരുവനന്തപുരം നഗരത്തിൽ പുത്തരിക്കണ്ടം മൈതാനത്താണ് പ്രധാനമന്ത്രിക്ക് വേദി ഒരുക്കിയിരുന്നത്.രണ്ട് പരിപാടികളാണ് പ്രധാനമന്ത്രിക്ക് ഇവിടെ ഉണ്ടായിരുന്നത്.ഒന്ന് ഔദ്യോഗികവും അടുത്തത് പാർട്ടിയുടെയും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.