തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വേ. വി.ഡി.സതീശന് അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. വോട്ടുവിഹിതത്തില്‍ എല്‍ഡിഎഫിനെക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍ യുഡിഎഫിന് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. ഡേറ്റ അനാലിസിസ് സ്ഥാപനമായ വോട്ടുവൈബുമായി ചേര്‍ന്നുള്ള സര്‍വേയാണിത്.
22.4 ശതമാനം പേരാണ് വി.ഡി.സതീശന് മുഖ്യമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചത്. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് 18 ശതമാനം പേരും കെ.െക.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9 ശതമാനം പേരും അഭിപ്രായപ്പെട്ടു. രാജീവ് ചന്ദ്രശേഖരനെ 14.7 ശതമാനം പേര് പിന്തുണച്ചപ്പോള്‍ ശശി തരൂരിന് 9.8 ശതമാനം പിന്തുണ ലഭിച്ചു.
തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യുമെന്ന ചോദ്യത്തിന് 32.7ശതമാനം പേര് യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് പറഞ്ഞു. എല്‍ഡിഎഫിനെ 29.3 ശതമാനം പേരും എന്‍ഡിഎയെ 19.8 ശതമാനം പേരും അനുകൂലിച്ചു. സംസ്ഥാനത്തെ ഭരണം വളരെ മോശമാണെന്ന അഭിപ്രായക്കാരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 31 ശതമാനം ആളുകള്‍. മോശമാണെന്ന് 20.9 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ നല്ലതാണെന്ന് 10.7 ശതമാനം ആളുകള്‍ പറഞ്ഞു.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ; അധ്യാപകരുടെ പൊതുസ്ഥലം മാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്
തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നിലെത്തുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ബിജെപി നയിക്കുന്ന എന്‍.ഡി.എ ഏകദേശം 20 ശതമാനത്തോളം വോട്ട് വിഹിതം നേടുമെന്നതും ശ്രദ്ധേയമാണ്.യു.ഡി.എഫ് (UDF): 32.7%, എല്‍.ഡി.എഫ് (LDF): 29.3%, എന്‍.ഡി.എ (NDA): 19.8%
സര്‍വേയില്‍ പങ്കെടുത്ത 51% ആളുകളും എല്‍.ഡി.എഫ് ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി. വളരെ മോശമെന്ന് 31% പേരും, മോശമെന്ന് 20.9% പേരും, നല്ലത്: 40% പേരും അഭിപ്രായം രേഖപ്പെടുത്തി.


ബേക്കലില്‍ ‘വേടന്’ ഷോയ്ക്കിടെ വന്‍ ദുരന്തം: തിരക്കില്‍പ്പെട്ട് ട്രാക്കിലേക്ക് വീണ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്





