തിരുവനന്തപുരം: ലഹരി കച്ചവടക്കാരുമായി ബന്ധമുണ്ടെന്നതിന്റെ പേരിൽ സസ്പെൻഷനിലായ സിവിൽ പോലീസ് ഓഫീസർമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് തുടക്കമായി. തിരുവനന്തപുരം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ജെ കെ ദിനിൽ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ.
തിരുവനന്തപുരം റൂറൽ കമാൻഡ് സെന്റർ (കൺട്രോൾ റൂം)ലെ സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ, അഭിജിത്ത് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. റൂറൽ നർകോട്ടിക് സെൽ ഡിവൈ എസ് പി കെ പ്രദീപിന്റെ സ്പെഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നടപടി.
ഈ പോലീസുകാർ ലഹരി കച്ചവടക്കാരുമായി നിരന്തരം ബന്ധം പുലർത്തുന്നതായും കച്ചവടത്തിന് ആവശ്യമായ സഹായം നൽകുന്നതായും നർകോട്ടിക് സെല്ലിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ ഡിവൈ എസ് പി പ്രദീപ് ഇരുവരെയും നിരീക്ഷണത്തിലാക്കുകയായിരുന്നു.
പുണെയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് ബന്ധുക്കൾ; ഗതാഗതം തടസ്സപ്പെട്ടത് 4 മണിക്കൂർ
പോലീസുകാരുടെ ഫോൺ രേഖകൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധന നടത്തിയ ശേഷമാണ് ഇരുവർക്കും ലഹരി കച്ചവടക്കാരുമായി ബന്ധമുണ്ടെന്ന് ഡിവൈഎസ്പി ഉറപ്പിക്കുന്നത്. സംശയമുള്ള ലഹരിക്കച്ചവടക്കാരെയും നിരീക്ഷിച്ചിരുന്നു.തുടർന്നായിരുന്നു ഡിവൈ എസ് പിയുടെ സ്പെഷ്യൽ റിപ്പോർട്ട്.മൂന്നു മാസം നീണ്ട രഹസ്യാ ന്വേഷണത്തിന് ശേഷമായിരുന്നു ഇത്.
സസ്പെൻഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവർക്കും എതിരെയുള്ള കുറ്റാരോപണ പത്രിക ഉടൻ നൽകും. ഇത് സംബന്ധിച്ച സ്പെഷ്യൽ റിപ്പോർട്ട് അടക്കമുള്ള രേഖകൾ അഡിഷണൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്.


ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മദ്യം നല്കി പീഡിപ്പിച്ച അധ്യാപകനെ പുറത്താക്കി; സംഭവം മറച്ചുവച്ച പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും നോട്ടീസ്





