പാലക്കാട് : മലമ്പുഴയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന് മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്.പോലീസ് റിമാന്റിലുളള അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എജുക്കേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉടനടിയുള്ള ഈ നടപടി.
പീഡനവിവരം അറിഞ്ഞിട്ടും അത് മറച്ചുവെക്കാന്‍ ശ്രമിച്ചു എന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടര്‍ന്ന്, സ്കൂള്‍ മാനേജരെ അയോഗ്യനാക്കാന്‍ എ.ഇ.ഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് (DDE) ശുപാര്‍ശ നല്കി.സംഭവത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും വകുപ്പ് നോട്ടീസ് നല്കി. മൂന്ന് ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെയും വകുപ്പുതല നടപടിയുണ്ടാകും.പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയായ അധ്യാപകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി നിലവില്‍ റിമാന്‍ഡിലാണ്.
അലിഗഡ് മുസ്ലിം സർവകലാശാല ഹോസ്റ്റലിൽ പോലീസ് റെയ്ഡ്; വെടിയുണ്ടകളും വ്യാജനോട്ടുകളും പിടിച്ചെടുത്തു


ജിം സന്തോഷ് കൊല്ലപ്പെട്ട ദിവസം തന്നെ അനീറിനെ വവ്വാക്കാവില്‍ വെച്ച് അതുലും സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹുസൈനെ വീടുകയറി ആക്രമിച്ചു; ഈ പരിക്കുകള്‍ക്ക് പകരം വീട്ടാന്‍ അനീറും ഹുസൈനും തക്കം പാര്‍ത്തിരുന്നു; വെട്ടിനുറുക്കിയത് കൃത്യമായ പ്ലാനിംഗില്‍; അലുവ അതുലിനെ തീര്‍ത്ത പകയുടെ കഥ





