മാലിന്യം ആണെന്ന് കരുതി നാട്ടുകാര്‍ ഒമ്‌നി കാറിലെ പൊതിക്കെട്ട് തുറന്നു; കണ്ടത് കഞ്ചാവും! വിളപ്പില്‍ശാല പോലീസ് എത്തി പൊക്കിയത് മണക്കാട്ടെ റോഷനേയും മലയിന്‍കീഴിലെ വിശ്വരൂപിനേയും; നാട്ടുകാരുടെ കരുതല്‍ ലഹരി കടത്ത് കണ്ടെത്തിയ കഥ

തിരുവനന്തപുരം: നാട്ടുകാര്‍ രാത്രി കാത്തിരുന്നത് മാലിന്യം റോഡില്‍ ഉപേക്ഷിക്കുന്നവരെ. എന്നാല്‍ കുടുങ്ങിയത് വന്‍ കഞ്ചാവ് കടത്ത് സംഘവും. തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലെ പേയാടാണ് സംഭവം. ഇവിടെ ചെറുകോട്- മൂങ്ങോട് റോഡില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തിന് സമീപമാണ് മാലിന്യം നിക്ഷേപിക്കുന്നവരെ കാത്തിരുന്ന നാട്ടുകാരുടെ മുന്നില്‍ കഞ്ചാവ് സംഘം വന്നുപെട്ടത്.
അതുവഴി വന്ന ഒരു മാരുതി ഓംനി വാനില്‍ നിന്നും ഒരു പൊതിക്കെട്ട് വലിച്ചെറിയുന്ന കണ്ടാണ് മാലിന്യം എറിയുന്നവരെ പിടികൂടാന്‍ പതുങ്ങിയിരുന്ന നാട്ടുകാര്‍ വാഹനം തടയുന്നത്. പൊതിക്കെട്ട് തുറന്നു പരിശോധിച്ചപ്പോള്‍ അതില്‍ കഞ്ചാവാണെന്നു മനസ്സിലായി. അതോടെ നാട്ടുകാരില്‍ ചിലര്‍ വാഹനം പരിശോധിച്ചു. സമാന രീതിയിലുള്ള ഏഴ് പൊതികള്‍കൂടി അതില്‍ കണ്ടതോടെ വിളപ്പില്‍ശാല പോലീസിനെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ  പോലീസ് വാഹനത്തില്‍ നിന്നും 15 കിലോയോളം കഞ്ചാവ് കണ്ടെത്തി. അതിനുശേഷം നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് വകുപ്പ് സ്ഥലത്തെത്തി. വാഹനത്തില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി റോഷന്‍, മലയിന്‍കീഴ് സ്വദേശി വിശ്വരൂപ് എന്നിവരെ എക്‌സൈഡ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വിളപ്പില്‍ശാല എക്‌സൈഡ് പോലീസ് അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.