ന്യൂഡല്‍ഹി : ലോക്സഭയില്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിന് കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതിപക്ഷ എം.പിമാരെ സ്പീക്കര്‍ ഓം ബിര്‍ള സസ്പെന്‍ഡ് ചെയ്തു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുതിയ അമരക്കാരൻ; ഡോ. രഞ്ജു രവീന്ദ്രൻ പ്രിൻസിപ്പലായി ചുമതലയേറ്റു
സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ് മാണിക്കം ടാഗോര്‍, അമരീന്ദര്‍ സിംഗ് രാജ വാറിംഗ്, ഗുര്‍ജിത് ഔജ്ല, പ്രശാന്ത് പടോളെ, കിരണ്‍ കുമാര്‍ റെഡ്ഡി തുടങ്ങിയ കോണ്‍ഗ്ര് എംപിമാര്‍ക്കും സി.പി.എമ്മിലെ വെങ്കിടേശനുമാണ് സസ്്പെന്‍ഷന്‍.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ വിഷയത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയും സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തേക്ക് ചാടിക്കയറുകയും ചെയ്തു.
ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ് രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ദൃശ്യവിസ്മയങ്ങളുടെ തമ്പുരാൻ;ക്യാമറക്കണ്ണിലൂടെ ചരിത്രം പകർത്തിയ ജീവിതം
ഹൈബി ഈഡനും മാണിക്കം ടാഗോറും സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തെ കടലാസുകള്‍ വലിച്ചുകീറി സ്പീക്കറുടെ ഇരിപ്പിടത്തിന് നേരെ എറിഞ്ഞു.തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു.
സസ്പെന്ഷന് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് സസ്പെന്‍ഷനിലായ എം.പിമാര്‍ ആരോപിച്ചു.







