കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. വൈറല്‍ ആവാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചിലര്‍ക്ക് ഒരു ജീവിതം തകരുന്നത് പ്രശ്നമല്ലെന്ന് അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
വീഡിയോ പ്രചരിപ്പിച്ച സ്ത്രീയും അത് കണ്ട ഉടനെ കമന്റ് ബോക്സില്‍ വന്ന് തെറിവിളിച്ചവരും ദീപക്കിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കാള പെറ്റു എന്ന് കേള്‍ക്കും മുന്‍പേ കയറെടുക്കുന്ന സ്വഭാവം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബസില്‍ ലൈംഗികാതിക്രമം നേരിടുമ്പോള്‍ ഏതൊരു സ്ത്രീയും പ്രതികരിക്കണം. എന്നാല്‍ ഇവിടെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുകയാണ് സ്ത്രീ ചെയ്തത്.’അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വിഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നൂവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം : നെയ്യാറ്റിൻകരയിലെ ക്ഷേത്രങ്ങളിൽ നേർച്ചകളും വഴിപാടുകളും
ഒരാള്‍ക്ക് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സ്വന്തം ജീവന് നല്‍കേണ്ടി വരുന്നത് സമൂഹത്തിന്റെ പരാജയമാണ്. വ്യക്തമായ ചോദ്യമില്ലാതെ, മറുപടി പറയാന്‍ അവസരം നല്‍കാതെ ഒരു ജീവന് പൊലിഞ്ഞുപോയതില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു.


കോൺഗ്രസിനെതിരായ വ്യാജ പ്രചരണം: 100 ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി




