കോഴിക്കോട്: ഒരു ഫോണ്‍ ക്യാമറയ്ക്കും സോഷ്യല്‍ മീഡിയയ്ക്കും ഒരാളുടെ ജീവിതം എത്രമേല്‍ തകര്‍ക്കാനാകുമെന്നതിന്റെ നോവാകുകയാണ് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണം. ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ സുഹൃത്തിന് രക്തം ദാനം ചെയ്ത് മടങ്ങുന്ന വഴിക്കാണ് ഇത്തരമൊരു ദുരനുഭവം ദീപക്കിന് ഉണ്ടായതെന്ന വിവരം പുറത്തുവന്നതോടെ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ദീപക്കിന്റെ മരണത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. ‘ഇദ്ദേഹം നിരപരാധിയാണെങ്കില്‍ ഈ അവസ്ഥയെ ധൈര്യപൂര്‍വ്വം നേരിടണമായിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മറിച്ച് തന്റെ നിരപരാധിത്വം ലോകത്തിന് മുന്നില്‍ തെളിയിക്കുകയാണ് വേണ്ടത്,’ പണ്ഡിറ്റ് കുറിച്ചു. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും അന്തസ്സുണ്ടെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, സ്ത്രീകള്‍ക്ക് അരികില്‍ നില്‍ക്കുമ്പോള്‍ പുരുഷന്മാര്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും ‘ഭയം വേണ്ട, ജാഗ്രത മതി’യെന്നും ഉപദേശിച്ചു.
സ്ത്രീസുരക്ഷാ നിയമങ്ങള്‍ ആരും ദുരുപയോഗം ചെയ്യരുതെന്ന് പണ്ഡിറ്റ് അഭ്യര്‍ത്ഥിച്ചു. ‘റീച്ചിനും പണത്തിനും വേണ്ടി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടാതെ, സത്യസന്ധമായ പരാതിയുണ്ടെങ്കില്‍ പോലീസിനും കോടതിക്കും കൈമാറുകയാണ് വേണ്ടത്. ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ഭാവിയില്‍ യഥാര്‍ത്ഥ ദുരിതം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നൊമ്പരമായി ദീപക് നാട്ടിലും വീട്ടിലും മാന്യമായി പെരുമാറുന്ന, ആര്‍ക്കും പരാതിയില്ലാത്ത ദീപക്കിനെതിരെ നടന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നു. ആത്മഹത്യയ്ക്ക് പിന്നില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിയുടെ മാനസിക പീഡനമാണെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ തിരിച്ചാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്, ‘പോറ്റിയെ കയറ്റിയത് സോണിയയുടെ വീട്ടില്‍’





