തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍ കോണ്‍ഗ്രസിനെ മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ എം.പി അടൂര്‍ പ്രകാശിനെതിരെയും സോണിയ ഗാന്ധിക്കൊപ്പം പ്രതികള്‍ നില്ക്കുന്ന ചിത്രത്തെക്കുറിച്ചും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രധാന സംഭവവികാസങ്ങള്‍ താഴെ:
‘പോറ്റിയെ കയറ്റിയത് സോണിയയുടെ വീട്ടില്‍’: വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
മഹാതട്ടിപ്പുകാരായ പ്രതികള്‍ക്ക് സോണിയ ഗാന്ധിയെ കാണാന്‍ അവസരമൊരുക്കിയത് ആരാണെന്ന് പ്രതിപക്ഷം വ്യക്തമാക്കണം. പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അടൂര്‍ പ്രകാശ് എന്നും അദ്ദേഹം ചോദിച്ചു.
പോറ്റി ഒറ്റയ്ക്കല്ല സോണിയ ഗാന്ധിയെ കാണാന്‍ പോയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയ സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.തന്നെ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്ന അടൂര്‍ പ്രകാശിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി.മറുപടി പറയാന്‍ ഇല്ലാതാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷത്തിന്റെ പതിവാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് ഹൈക്കോടതി മേല്‍നോട്ടത്തിലാണ് നടക്കുന്നത്.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് അന്വേഷണത്തിന്റെ ഭാഗമായുള്ള വ്യക്തത വരുത്താനാണ്. ആരെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എസ്.ഐ.ടിയാണ്. ഇതില്‍ പ്രതിപക്ഷ നേതാവ് പരിഭവപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നേമം വിട്ട് സെന്‍ട്രലിലേക്ക് ശിവന്‍കുട്ടി? തലസ്ഥാനത്ത് സിപിഎം സീറ്റ് ഏറ്റെടുക്കുന്നു; ആന്റണി രാജുവിന് സീറ്റില്ല; ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണ്; നേമത്ത് ശിവന്‍കുട്ടിയ്ക്ക് താല്‍പ്പര്യം കുറയുന്നതിന് പിന്നില്‍
തലയിലെ രക്തക്കുഴലുകള്‍ തകര്‍ന്നു; കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞു തൂങ്ങി; രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തില്‍ തുളച്ചു കയറി; ഇത് ബാറിലെ ‘മൃഗീയ’ മര്‍ദ്ദനം: സുമന്റേത് പച്ചയായ നരഹത്യ; നോക്കിനിന്ന ബാര്‍ ജീവനക്കാരും കൊലപാതകത്തിന് കൂട്ടു നിന്നവര്‍; അവരും പ്രതികളാകേണ്ടേ?





