പാലക്കാട് : ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ ഒന്നാം പ്രതിയും ഉണ്ണികൃഷ്ണന് പോറ്റിയും സി.പി.ഐ.എം നേതാവും എം.പിയുമായ ജോണ്‍ ബ്രിട്ടാസും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എം.പി അടൂര്‍ പ്രകാശ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ജോണ്‍ ബ്രിട്ടാസിനെതിരെയും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഉണ്ണികൃഷ്ണന് പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു.
തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ ‘മലർ’ ചത്തു; അന്ത്യം പ്രായാധിക്യത്തെത്തുടർന്നുള്ള അവശത മൂലം.
ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്താന്‍ ഇരുവരുടെയും ഫോണ്‍ രേഖകള്‍ എസ്ഐടി പരിശോധിക്കണം.വിവാദ നായകനായ പോറ്റിയെ സോണിയാ ഗാന്ധിയുടെ അടുത്തേക്ക് കൊണ്ടുപോയത് താനാണെന്ന ആരോപണത്തിലും അടൂര്‍ പ്രകാശ് വിശദീകരണം നല്കി പോറ്റി സോണിയാ ഗാന്ധിയെ കാണാന്‍ പോയത് പ്രസാദം നല്‍കാനാണ്. പോറ്റി തന്റെ മണ്ഡലത്തിലെ വോട്ടറായതുകൊണ്ടാണ് കൂടെപ്പോയത്. അയാള്‍ ഒരു ‘കാട്ടുകള്ളന്’ ആണെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, അത് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന് അദ്ദേഹം മറുപടി നല്കി. മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സുധാകരനെ പൂട്ടിയത് അടൂര്‍ പ്രകാശ്! എംപിമാര്‍ നിയമസഭയിലേക്ക് വരേണ്ട; കോണ്‍ഗ്രസ് കോട്ടകളില്‍ ബിജെപി കണ്ണുവെച്ചോ? ഹൈക്കമാന്‍ഡ് വാതിലടച്ചു സാക്ഷയിട്ടു; അട്ടിമറി ഭയന്ന് കൈവിട്ട കളിക്ക് നില്‍ക്കാതെ തീരുമാനം





