രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തന്നെ! ജാമ്യാപേക്ഷ തളളി കോടതി; കുരുക്കായത് അതിജീവിതയുടെ രഹസ്യമൊഴി; അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പോലീസ്‌

തിരുവല്ല : ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ഇതോടെ അദ്ദേഹം ജയിലില്‍ തന്നെ തുടരേണ്ടി വരും. വെള്ളിയാഴ്ച അടച്ചിട്ട കോടതിമുറിയില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് വിധി പ്രഖ്യാപിച്ചത്.രാഹുല്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നത് അതിജീവിതയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കസ്റ്റഡി കാലാവധിയില്‍ രാഹുല്‍ തെളിവെടുപ്പിനോടോ

തദ്ദേശത്തില്‍ വടകരയും കൊല്ലവും സിപിഎമ്മിനെ ചതിച്ചു; കൊല്ലം കമ്മീഷണറേയും കോഴിക്കോട്ടെ റൂറല്‍ എസ് പിയേയും മാറ്റിയാല്‍ രാഷ്ട്രീയ തലവര അനുകൂലമാകുമെന്ന് വിലയിരുത്തല്‍; കിരണ്‍ നാരായണനും കെഇ ബൈജുവിനും സ്ഥാന ചലനം വരുമെന്ന റിപ്പോര്‍ട്ട് 100 ശതമാനം ശരിയായി; തെക്കന്‍ കേരളത്തിലെ സാമുദായിക സമ്മര്‍ദ്ദവും പിണറായി മറികടന്നു; പോലീസിലെ മാറ്റങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം ഇങ്ങനെ

തിരുവനന്തപുരം: കൊല്ലം കമ്മീഷണര്‍ കിരണ്‍ നാരായണനും കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജുവിനേയും ആഭ്യന്തര വകുപ്പ് മാറ്റുമെന്ന് വയര്‍ലസ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത് ഡിസംബര്‍ 30നാണ്. കൃത്യം 17 ദിവസം കഴിഞ്ഞപ്പോള്‍ അതെല്ലാം സംഭവിച്ചു. തദ്ദേശത്തില്‍ വടകരയും കൊല്ലവും സിപിഎമ്മിനെ ചതിച്ചു; കൊല്ലം കമ്മീഷണറേയും കോഴിക്കോട്ടെ റൂറല്‍ എസ് പിയേയും മാറ്റിയാല്‍ രാഷ്ട്രീയ തലവര അനുകൂലമാകുമോ? കിരണ്‍ നാരായണനും കെഇ ബൈജുവിനും സ്ഥാന ചലനം വരും; പോലീസില്‍ അഴിച്ചു പണിക്കാലം; തെക്കന്‍ കേരളത്തിലെ ഒരാള്‍ക്കായി

തല്ലിയാലും ചിരിക്കണം! സഖാക്കള്‍ക്ക് ‘ക്ഷമാമന്ത്രം’ ഓതി സിപിഎം; ശബരിമലയും സ്വര്‍ണ്ണക്കൊള്ളയും നേരിടാന്‍ പ്രത്യേക ‘ക്യാപ്സ്യൂളുകള്‍’; പടക്കളത്തില്‍ പതറാതെ സഖാക്കള്‍! ‘ഹാട്രിക് മോഹവുമായി സിപിഎം വീടുകളിലേക്ക്

Cpm house visit

തിരുവനന്തപുരം: സിപിഎം നയം മാറ്റുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയമെന്ന കടമ്പ കടക്കാന്‍ ജനങ്ങളുടെ നെഞ്ചിലെ ശബരിമല കനല്‍ കെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഗൃഹസന്ദര്‍ശനത്തിന് പുതിയ ‘പെരുമാറ്റച്ചട്ടം’ ഒരുക്കിയിരിക്കുന്നത്. വീടുകളിലെത്തുമ്പോള്‍ വീട്ടുകാര്‍ ചൂടായെന്നു വച്ച് സഖാക്കള്‍ ചൂടാവരുത്. അവര്‍ പറയുന്ന പരാതികള്‍ തൊണ്ടതൊടാതെ വിഴുങ്ങണം. ‘ഇടയ്ക്കു കയറി സംസാരിക്കരുത്’ എന്നാണ് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ലഭിച്ച കര്‍ശന താക്കീത്. മുന്‍കാലങ്ങളില്‍ സന്ദര്‍ശനത്തിനിടെ പലയിടത്തും സഖാക്കള്‍ ഉടക്കിട്ടതും തര്‍ക്കിച്ചതും തിരിച്ചടിയായെന്ന ബോധ്യത്തിലാണ് ഈ ‘സൗമ്യ’ വേഷം. ചെറിയ സ്‌ക്വാഡുകളായി

പിണങ്ങിപ്പോയ മാണിയുടെ ‘മകനെ’ തിരിച്ചുകൊണ്ടുവരാന്‍ വിട്ടുവീഴ്ചയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട കുഞ്ഞാലിക്കുട്ടി പോലും നിരാശന്‍; കേരള രാഷ്ട്രീയത്തിലെ ‘മാണി’ കളിക്ക് യുഡിഎഫ് വിരാമമിടുന്നു; ഇനി ലക്ഷ്യം വീരന്റെ മകന്‍!

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ‘മാണി’ കളിക്ക് യുഡിഎഫ് വിരാമമിടുന്നു. ഇനി ജോസ് കെ. മാണിയുടെ പിന്നാലെ പോയി സമയം കളയാനില്ലെന്ന കടുപ്പിച്ച തീരുമാനത്തിലാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും. പിണങ്ങിപ്പോയ മാണിയുടെ ‘മകനെ’ തിരിച്ചുകൊണ്ടുവരാന്‍ വിട്ടുവീഴ്ചയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പോലും ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. ‘ഇനി ആരെയും നിര്‍ബന്ധിക്കാനില്ല, വരുമെങ്കില്‍ വരട്ടെ’ എന്ന നിലപാടിലേക്ക് മുന്നണി മാറുമ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനം ഏതാണ്ട് അടഞ്ഞ അധ്യായമായി മാറുകയാണ്. ജോസിന് വേണ്ടി

വേഷം മാറി സ്റ്റേഷനിലെത്തിയ തമിഴ് യുവതി; കുരുന്നിന്റെ കൊലപാതകത്തിലെ ചുരുളഴിച്ച മിടുക്കി: കുറ്റവാളികള്‍ക്ക് പേടിസ്വപ്നം, ജനങ്ങള്‍ക്ക് കാവലാള്‍; ഹേമലത ഐപിഎസ് കൊല്ലം കമ്മീഷണര്‍; കൊല്ലം സിറ്റി ഇനി ‘പെണ്‍സിങ്കത്തിന്റെ’ കൈകളില്‍ 

Hemalatha IPS

തിരുവനന്തപുരം: കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി എത്തുന്നത് കരുത്തുറ്റ തീരുമാനങ്ങളും തന്ത്രജ്ഞതയും കൈമുതലായുള്ള ഒരു ‘പെണ്‍സിംഹം’. എം. ഹേമലത ഐപിഎസ് ഇനി കൊല്ലത്തെ ഇല്ലം കാക്കും. കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ടെന്നാണ് പഴമൊഴി.  എറണാകുളം റൂറല്‍ എസ്പിയായിരിക്കെ മൂന്നരവയസ്സുകാരിയുടെ കൊലപാതകത്തിലെ ദുരൂഹതകള്‍ ചുരുളഴിച്ചതും, മലപ്പുറത്ത് വേഷം മാറി പോലീസ് സ്റ്റേഷനില്‍ പരീക്ഷണത്തിനെത്തിയതുമെല്ലാം ഹേമലത എന്ന ഉദ്യോഗസ്ഥയുടെ പ്രവര്‍ത്തനശൈലിയുടെ അടയാളങ്ങളാണ്. ഈ കരുത്തുമായാണ് കൊല്ലത്തേക്ക് വരുന്നത്. പോലീസിനെ ഞെട്ടിച്ച ‘തമിഴ് യുവതി’ മലപ്പുറത്ത് അഡീഷണല്‍ എസ്പിയായി ചുമതലയേറ്റ ദിവസം

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വിശ്വപ്രസിദ്ധനായ സിവില്‍ എഞ്ചിനീയര്‍; മെട്രോമാനെ ഇനിയും ബിജെപിക്ക് വേണം? ഇ ശ്രീധരന്‍ വീണ്ടും പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയാകുമോ? ഡല്‍ഹി യാത്രയില്‍ ചര്‍ച്ചകള്‍

E. Sreedharan

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയാണ് ഈ ചര്‍ച്ചകള്‍ക്ക് പുതിയ തുടക്കമിട്ടത്. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം എത്തിയതെങ്കിലും, ഇതിന് പിന്നില്‍ ശക്തമായ രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാതയുടെ പുനരുജ്ജീവനം, ശബരി റെയില്‍വേ, കേരളത്തിന് അനുയോജ്യമായ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതികള്‍

കാമറയുമായി പ്രകൃതിക്ക് പിന്നാലെ പോകുമ്പോഴും ക്രമസമാധാന പാലനത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല;  ഒരു ലക്ഷ്യം പോലും തെറ്റിക്കാത്ത കൃത്യത; കഴുത്തില്‍ ഇപ്പോഴും ഹിസ്ബുള്‍ വെടിയുണ്ടകള്‍; കാശ്മീരിനെ വിറപ്പിച്ചു; കേരളത്തെ പ്രണയിച്ചു; അതിരാവിലെ ക്യാമറയുമായി നടക്കാന്‍ ഇറങ്ങുന്ന ആ ഐപിഎസുകാരന്‍ കൊച്ചിയെ നേരെയാക്കാന്‍ എത്തുന്നു; ആരാണ് കാളിരാജ് മഹേഷ് കുമാര്‍; അറിബക്കടലിന്റെ റാണിയ്ക്ക് പുതിയ കാവലാള്‍

Kaliraj Mahesh Kumar IPS

കൊച്ചി: കേരള പോലീസിലെ കരുത്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസ്. തമിഴ്നാട് സ്വദേശിയായ അദ്ദേഹം കേരള കേഡറില്‍ ചേര്‍ന്നത് മുതല്‍ തന്റെ കൃത്യനിഷ്ഠ കൊണ്ടും അന്വേഷണ മികവ് കൊണ്ടും ശ്രദ്ധേയനാണ്. കൊച്ചി റേഞ്ച് ഡി.ഐ.ജി ഉള്‍പ്പെടെയുള്ള സുപ്രധാന തസ്തികകളില്‍  സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൊച്ചിയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും എത്തുന്നു. പുതിയ കൊച്ചി കമ്മീഷണറുടേത് വിസ്മയിപ്പിക്കുന്ന പോലീസ് സ്‌റ്റോറിയാണ്. തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക്

114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ; 3.25 ലക്ഷം കോടിയുടെ കരാര്‍ അടുത്ത മാസം

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ചരിത്രം കുറിച്ചുകൊണ്ട് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള വന്‍ കരാര്‍ അടുത്ത മാസം യാഥാര്‍ത്ഥ്യമാകുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാകും ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ ഈ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുക. കരാറിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ വിമാനങ്ങളുടെ നിര്‍മ്മാണമാണ്. 114 വിമാനങ്ങളില്‍ 80 ശതമാനവും ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുക. തദ്ദേശീയമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് 60 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയാക്കാനാണ്

ഐജി കാളിരാജ് മഹേഷ് കുമാർ പുതിയ കൊച്ചി കമ്മീഷണർ; ഹരിശങ്കർ അവധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഹരിശങ്കര്‍ ഐപിഎസിനെ മാറ്റി നിയമിച്ചു. ഐജി കാളിരാജ് മഹേഷ് കുമാറിനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കുടുംബത്തിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയും പിതാവിനെ സഹായിക്കേണ്ടി വരുന്ന സാഹചര്യവും കണക്കിലെടുത്ത് ഹരിശങ്കര്‍ 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ കൊച്ചി കമ്മീഷണര്‍ പദവിയില്‍ നിന്നും നീക്കി ബറ്റാലിയന്‍ ഡിഐജിയായി നിയമിച്ചത്. ജനുവരി 8 മുതല്‍ 22

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ശ്രീകാന്ത് പങ്കാര്‍ക്കറിന് വന്‍ വിജയം!

മുംബൈ : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ ശ്രീകാന്ത് പങ്കാര്‍ക്കര്‍ മഹാരാഷ്ട്രയിലെ ജല്‍ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പങ്കാര്‍ക്കര്‍ 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 13-ാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്.ബി.ജെ.പി സ്ഥാനാര്‍ത്ഥി റാവുസാഹിബ് ധോബ്ലെയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന വിഭാഗം ഈ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കൊലക്കേസ് പ്രതി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.