വിഭാഗീയതയില്‍ വിട്ടുവീഴ്ചയില്ല: സൂസന്‍ കോടിക്ക് മഹിളാ അസോസിയേഷന്‍ പദവിയും നഷ്ടമായി; കരുനാഗപ്പള്ളിയില്‍ ‘വെട്ടിനിരത്തല്‍’ തുടര്‍ന്ന് സി.പി.എം; ദിവ്യയ്ക്കൊപ്പം സൂസന്‍ കോടിയ്ക്കും നഷ്ടക്കഥ

കൊല്ലം: പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കെതിരെ ഉരുക്കുമുഷ്ടി പ്രയോഗിച്ച് സി.പി.എം നേതൃത്വം. കരുനാഗപ്പള്ളിയിലെ കടുത്ത ചേരിപ്പോരിനെത്തുടര്‍ന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയ സൂസന്‍ കോടിക്ക്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തിലും സ്ഥാനം നഷ്ടമായി. മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന സൂസനെ പുതിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത് കൊല്ലത്തെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാനുള്ള കടുത്ത നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കരുനാഗപ്പള്ളിയിലെ ചേരിപ്പോര് സിപിഎമ്മിന് തലവേദനയാണ്. സൂസന്‍ കോടിയെ അനുകൂലിക്കുന്ന വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആര്‍. വസന്തനെ അനുകൂലിക്കുന്നവരും

ദുബായിലെ പ്രതിശ്രുത വരന്‍ ആഗ്രഹിച്ചത് ഒരു കാറും 50 പവന്‍ സ്വര്‍ണവും; ബ്ലേഡ് പലിശക്കാരുടെ തന്ത്രപരമായ നീക്കത്തില്‍ അതൊന്നും കിട്ടില്ലെന്ന് ഉറപ്പിച്ച കൊല്ലത്തുകാരന്‍; ഈ വിവാഹ പിന്മാറ്റം അസാധാരണം; ഗള്‍ഫുകാരന്‍ അകത്താകും; കല്ലമ്പലത്തെ കല്യാണം മുടങ്ങല്‍ കേസായി

തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിമൂലം വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയ വിഷമം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി റൂറല്‍ ജില്ലാ പോലീസ് മേധാവിയെ കണ്ടു പരാതി നല്‍കി. അന്വേഷണം ഊര്‍ജി തപ്പെടുത്തണമെന്നാണ് പരാതിയിലെ ആവശ്യം. അമ്മയോടൊപ്പമാണ് യുവതി ജില്ലാ പോലീസ് മേധാവി കെ എസ് സുദര്‍ശനെ കാണാന്‍ എത്തിയത്. അന്വേഷണം വിട്ടുവീഴ്ചയില്ലാതെ നടത്തുമെന്ന് അദ്ദേഹം ഇരുവര്‍ക്കും ഉറപ്പുനല്‍കി. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് കഴിഞ്ഞ 19നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊല്ലം സ്വദേശിയുമായി ഇവരുടെ വിവാഹം ഈ

തിരിച്ചടികള്‍ തുടരുന്നു: പി.പി. ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്നും പുറത്താക്കി; സംഘടനയെ സലീ ഖയും സുജാതയും നയിക്കും

തിരുവനന്തപുരം: എഡിഎം കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി.പി. ദിവ്യക്കെതിരെ സംഘടനാനടപടികള്‍ കടുപ്പിച്ച് സി.പി.എം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്നും ദിവ്യയെ ഒഴിവാക്കി. നേരത്തെ സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്നും ശാസനയോടെ താഴേക്കിറക്കിയതിന് പിന്നാലെയാണ് മഹിളാ അസോസിയേഷന്റെ ഈ നിര്‍ണ്ണായക നീക്കം. തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14-ാം സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി സി.എസ്. സുജാത സ്ഥാനത്ത് തുടരുമ്പോള്‍, കെ.എസ്.

ഭാവനയോട് പിണറായി നേരിട്ട് സമ്മതം ചോദിക്കും; കളി മാറ്റാന്‍ ‘കണ്ണൂര്‍’ ഓഫര്‍; ഐഷാ പോറ്റിയുടെ കൂറുമാറ്റത്തിന് ഭാവനയിലൂടെ തിരിച്ചടി നല്‍കാന്‍ സിപിഎം; ഇടതുപക്ഷത്തിന്റെ ‘ബിഗ് സര്‍പ്രൈസ്’ ഭാവനയില്‍; ഇടതിന് ഭരണം തുടര്‍ച്ച കിട്ടിയാല്‍ മന്ത്രിയാകാനും സാധ്യത; നടി സമ്മതം മൂളുമെന്ന് സൂചന

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ‘സര്‍പ്രൈസ്’ നീക്കത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നു. നടി ഭാവനയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള സിനിമാ മേഖലയിലെ പ്രമുഖര്‍ വഴി പാര്‍ട്ടി താല്പര്യം ഇതിനോടകം തന്നെ ഭാവനയെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍, കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാക്കാന്‍ മുഖ്യമന്ത്രി തന്നെ നടിയുമായി നേരിട്ട് സംസാരിക്കാനാണ് സാധ്യത. നടി സമ്മതം മൂളുമെന്നാണ് സിപിഎം

പ്രതിശ്രുത വരന്‍ പിന്മാറിയ വിഷമം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി, ആത്മഹത്യപ്രേരണക്കുറ്റത്തിന് കേസെടുക്കാന്‍ നിയമോപദേശം തേടി

തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിമൂലം വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയ വിഷമം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി റൂറല്‍ ജില്ലാ പോലീസ് മേധാവിയെ കണ്ടു പരാതി നല്‍കി.അന്വേഷണം ഊര്‍ജി തപ്പെടുത്തണമെന്നാണ് പരാതിയിലെ ആവശ്യം. അമ്മയോടൊപ്പമാണ് യുവതി ജില്ലാ പോലീസ് മേധാവി കെ എസ് സുദര്‍ശനെ കാണാന്‍ എത്തിയത്.അന്വേഷണം വിട്ടുവീഴ്ചയില്ലാതെ നടത്തുമെന്ന് അദ്ദേഹം ഇരുവര്‍ക്കും ഉറപ്പുനല്‍കി. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് കഴിഞ്ഞ 19നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കൊല്ലം സ്വദേശിയുമായി ഇവരുടെ വിവാഹം ഈ മാസം നടത്താന്‍ നിശ്ചയിച്ചിരുന്നു.

ശബരിമലയില്‍ സ്വര്‍ണ്ണത്തിന് പിന്നാലെ ‘നെയ്യ് കൊള്ളയും’! കേസെടുത്ത് വിജിലന്‍സ്, 33 ഉദ്യോഗസ്ഥര്‍ പ്രതികള്‍

ശബരിമലയിലെ ‘ആടിയ ശിഷ്ടം’ നെയ്യ് വില്‍പ്പനയില്‍ നടന്ന വന്‍ സാമ്പത്തിക ക്രമക്കേടില്‍ 33 ദേവസ്വം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പ്രതിചേര്‍ത്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. വെറും രണ്ട് മാസത്തിനുള്ളില്‍ അതായത് നവംബര്‍ 17 മുതല്‍ ജനുവരി 2 വരെ ഏകദേശം 35 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ 13.67 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ എത്താത്ത നെയ്യിന്റെ

ജനനായകന് സുപ്രീം കോടതിയില്‍ തിരിച്ചടി! സിനിമയുടെ സ്റ്റേ നീക്കില്ലെന്ന് സുപ്രീം കോടതി; വിജയ് ആരാധകര്‍ നിരാശയില്‍; തിയേറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധം; റിലീസ് അനിശ്ചിതത്തില്‍

ന്യൂഡല്‍ഹി : വിജയ് ചിത്രം ‘ജനനായകന്‍’  പ്രദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന നിര്‍മ്മാതാക്കളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ഇതോടെ സിനിമയുടെ പ്രദര്‍ശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പൊങ്കല്‍ റിലീസായി എത്തുമെന്ന പ്രതീക്ഷയും അസ്തമിച്ചു. സിനിമയുടെ റിലീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിലെ ചില രംഗങ്ങള്‍ സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നുമുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നേരത്തെ സ്റ്റേ നല്‍കിയത്.

തിരിച്ചുവരവിന് ഒരുങ്ങുന്ന എംആര്‍ അജിത് കുമാര്‍; എക്‌സൈസിലെ പുതിയ ‘അകമ്പടി’ ഉത്തരവ് മന്ത്രി രാജേഷിനെ സുഖിപ്പിക്കാനോ? കൈമലര്‍ത്തി മന്ത്രി ഓഫീസ്; എംആര്‍ വീണ്ടും ചര്‍ച്ചകളില്‍

തിരുവനന്തപുരം: കുറച്ചുനാളായി വിവാദങ്ങളില്‍ നിന്ന് മാറി നിന്ന എക്‌സൈസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മന്ത്രിയുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി ഉദ്യോഗസ്ഥര്‍ അകമ്പടി പോകണമെന്ന വിചിത്രമായ ഉത്തരവാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതോടെ കരുത്താര്‍ജ്ജിച്ച അജിത് കുമാര്‍, പോലീസ് ആസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ പുതിയ വിവാദം. ബുധനാഴ്ച നടന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയും ജോയിന്റ് കമ്മീഷണര്‍മാരുടെയും യോഗത്തിലാണ് കമ്മീഷണറുടെ വിവാദ നിര്‍ദേശം ഉണ്ടായത്.

വിഡി സതീശന്റെ വിരട്ടല്‍ ഫെനി നൈനാനോട് വേണ്ട! പീഡന പരാതി കൊടുത്ത ഇരകളെ പരസ്യമായി തന്നെ വെല്ലുവിളിച്ച് കെ എസ് യുക്കാരന്‍; ‘ആ യുവതിയെ എനിക്കറിയാം, പക്ഷേ ഈ ആരോപണം അതിശയിപ്പിക്കുന്നത്’; രാഹുലിനെ ന്യായീകരിച്ച് ഫെനി നൈനാന്‍; ഈ പോസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ് ശാസന വരുമോ?

പത്തനംതിട്ട: ഇരകളെ പൊതു മധ്യത്തില്‍ അധിക്ഷേപിക്കരുതെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിന് പുല്ലുവില. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡന പരാതി നല്‍കിയ യുവതിയെ തനിക്ക് നേരത്തെ അറിയാമെന്ന് കെഎസ് യു നേതാവ് ഫെനി നൈനാന്‍ പറയുകയാണ്. കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞാണ് പോസ്റ്റിടല്‍. നേരത്തെ സിപിഐയില്‍ നിന്നും അടുത്ത കാലത്ത് കോണ്‍ഗ്രസിലെത്തിയ വനിതാ നേതാവ് ഇരയെ പരിഹസിച്ചിരുന്നു. ഇതില്‍ കോണ്‍ഗ്രസ് വിശദീകരണവും തേടി. ഇതിന് പിന്നാലെയാണ് കെ എസ് യു നേതാവായ രാഹുല്‍ മാങ്കുട്ടത്തിലിന്റെ വിശ്വസ്തനും പോസ്റ്റുമായി എത്തുന്നത്. ഇരകളെ പരസ്യമായി വെല്ലുവിളിക്കരുതെന്നും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് ഇഡിയുടെ കുരുക്ക് ! നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ച് കോടതി

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും തൃപ്പൂണിത്തുറ എം.എല്‍.എയുമായ കെ. ബാബുവിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. കൊച്ചി കലൂരിലെ പി.എം.എല്‍.എ കോടതിയിലാണ് ഹാജരാകേണ്ടത്. 2007 മുതല്‍ 2016 വരെയുള്ള ഒമ്പത് വര്‍ഷത്തെ കാലയളവില്‍ കെ. ബാബു തന്റെ ഔദ്യോഗിക വരുമാനത്തേക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ  കണ്ടെത്തല്‍. ഈ കേസില്‍ ഇ.ഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് കോടതി ബാബുവിന് നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ചത്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന