കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും തൃപ്പൂണിത്തുറ എം.എല്‍.എയുമായ കെ. ബാബുവിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. കൊച്ചി കലൂരിലെ പി.എം.എല്‍.എ കോടതിയിലാണ് ഹാജരാകേണ്ടത്.
2007 മുതല്‍ 2016 വരെയുള്ള ഒമ്പത് വര്‍ഷത്തെ കാലയളവില്‍ കെ. ബാബു തന്റെ ഔദ്യോഗിക വരുമാനത്തേക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഈ കേസില്‍ ഇ.ഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് കോടതി ബാബുവിന് നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ചത്.
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കെ. ബാബുവിന്റെ 25 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുവകകള്‍ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. വിജിലന്‍സ് അന്വേഷിച്ച കേസിന് പിന്നാലെയാണ് ഇ.ഡിയും ഈ കേസില്‍ അന്വേഷണം ശക്തമാക്കിയത്.


അയ്യപ്പന്റെ നെയ്യിലും കയ്യിട്ടു; മില്‍മയുടെ നെയ്യ് മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ്; ശബരിമലയിലെത്തിച്ചത് തമിഴ്നാട്ടിലെ തരംതാണ നെയ്യ്
പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലും വി.കെ. ശ്രീകണ്ഠൻ എംപിയും തമ്മിൽ കൂടിക്കാഴ്ച





