അഭ്യൂഹങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പ്; ഇടതുപക്ഷത്തിനൊപ്പമെന്ന് ജോസ് കെ. മാണി, തിരുത്തലുകളോടെ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഇടതിന് ആശ്വാസം

തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ജോസ് കെ. മാണി. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഈ നീക്കങ്ങളെ ഒരു വിശകലനമായി താഴെ കാണാം. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രധാനപ്പെട്ട ഒരു സമരപരിപാടിയില്‍ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതാണ് ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്. ജോസ് കെ. മാണി മുന്നണി വിടാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ അണികളിലും രാഷ്ട്രീയ വൃത്തങ്ങളിലും ആശയക്കുഴപ്പമുണ്ടായി. ഒഴിവാക്കാനാവാത്ത സ്വകാര്യ ആവശ്യങ്ങള്‍ക്കായി കേരളത്തിന് പുറത്തായതിനാലാണ് സമരത്തില്‍

കപ്പിലെ ഇംഗ്ലീഷ് തെറ്റി! പിണറായിക്ക് ട്രോള്‍ മഴ ! മുഖ്യമന്ത്രിയെ വാഴ്ത്തുപാട്ടുകാര്‍ അബദ്ധത്തില്‍ ചാടിച്ചു.

തിരുവനന്തപുരം :ഇംഗ്ലീഷ് ഭാഷയിലെ പ്രയോഗം വീണ്ടും തെറ്റി. ഇപ്രാവശ്യം മുഖ്യമന്ത്രിയെയാണ് വാഴ്ത്തുപാട്ടുകാർ അബദ്ധത്തിൽ ചാടിച്ചത്.പാളയം രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്രവിരുദ്ധ സത്യഗ്രഹ സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളം കുടിക്കുന്നതിനായി കയ്യിൽ പിടിച്ചിരുന്ന കപ്പിൽ എഴുതിയിരുന്ന ഇംഗ്ലീഷ് വാചകമാണ് തെറ്റായി രേഖപ്പെടുത്തിയിരുന്നത്.”ലവ് യു ടു മൂൺ ആൻഡ് ബായ്ക്ക്”എന്നായിരുന്നു കപ്പിലെ വാചകം.എന്നാൽ “ലവ് യു ടു ദി മൂൺ ആൻഡ് ബായ് ക്ക്”എന്നതാണ് ശരിയായ വാചകം. ‘ഞാൻ നിന്നെ ചന്ദ്രനിലേയ്ക്കും തിരിച്ചും സ്നേഹിക്കുന്നു’എന്നാണ് ഈ വാചകത്തിന്റെ പദാനുപദ അർത്ഥം.

പോലീസ് വേഷവുമായി ലാലേട്ടന്‍! ദൃശ്യത്തേക്കാള്‍ വലിയ പ്രതീക്ഷയുമായി ‘തുടരും’ ടീം; മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും വെള്ളിത്തരയില്‍ ഭാഗ്യ താരകമാകുമോ? എല്‍ 365ന് ജനുവരി 23ന് തുടക്കം; കാക്കിയിടാന്‍ വീണ്ടും ലാല്‍

കൊച്ചി: മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം (എല്‍ 365) ജനുവരി 23-ന് ചിത്രീകരണം ആരംഭിക്കുന്നു. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’, ‘തുടരും’ എന്നീ ചിത്രങ്ങളിലൂടെ കൈയടി നേടിയ തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്മാനാണ്. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത് എന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഒരു പോലീസ് സ്റ്റേഷന്‍ സെറ്റിന്റെ ചിത്രങ്ങള്‍

കളക്ഷന്‍ ഏജന്റിന്റെ കൈയ്യില്‍ നിന്നും 40 പവന്‍ സ്വര്‍ണ്ണവുമായി കടന്ന കവര്‍ച്ച; മോഷണം അറിഞ്ഞ് മിന്നല്‍ വേഗത്തില്‍ ‘പരുന്ത്’; ചതുപ്പില്‍ മല്‍പിടിത്തം; മറ്റൊരാളെ ഓടിച്ചിട്ട് പിടിച്ചു; സിഐ അനുപും സംഘവും സൂപ്പറായി; കരമനയിലെ സ്വര്‍ണ്ണക്കവര്‍ച്ചക്കാരെ പൂട്ടിയ കഥ

തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ 40 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന മോഷ്ടാക്കളെ സിനിമാ രംഗങ്ങളെ വെല്ലുന്ന സാഹസികതയിലൂടെ പിടികൂടി കരമന പോലീസ്. നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി ചതുപ്പില്‍ ഒളിക്കാന്‍ ശ്രമിച്ച പ്രതികളെ മല്‍പിടിത്തത്തിലൂടെയാണ് ‘പരുന്ത്’ സ്‌ക്വാഡ് കീഴടക്കിയത്. പ്രതികളുടെ ഫോണ്‍ പരിശോധനയില്‍ ഒരു മാസത്തെ ഗൂഡാലോചനയും തെളിഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനമായ ‘ആയില്യം ഫിനാന്‍സിലെ’ കളക്ഷന്‍ ഏജന്റ് നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ സംഘം മിന്നല്‍ വേഗത്തില്‍ ബാഗ് തട്ടിപ്പറിച്ചത്. 40 പവന്‍ സ്വര്‍ണ്ണമടങ്ങിയ ബാഗുമായി പ്രതികള്‍ പാഞ്ഞു. എന്നാല്‍ തങ്ങള്‍

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലെത്തിക്കാന്‍ കിംഗ് മേക്കര്‍ കുഞ്ഞാലിക്കുട്ടിയിറങ്ങുന്നു, ഇനി കളിമാറും; മുഖം തിരിഞ്ഞുനില്‍ക്കുന്ന റോഷി അഗസ്റ്റിന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു

തിരുവനന്തപുരം : കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കാന്‍ കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന റിയപ്പെടുന്ന പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ഇനി കളിക്കളവും കരുക്കളും മാറും. രാഷ്ട്രീയത്തിലെ സൗമ്യമുഖമായി എല്ലാവരും അംഗീകരിച്ചിട്ടുള്ള പി കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നേതാവായി മാത്രമല്ല കേരളം കാണുന്നത്.രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം. ഇപ്പോള്‍ എല്‍ഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കാന്‍ നേരത്തെമുതലേ ശ്രമം തുടങ്ങിയിരുന്നു.എന്നാല്‍ എല്‍ഡിഎഫില്‍തന്നെ തുടരാനായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ

ലീഗിന് ബദലായി ‘ക്രൈസ്തവ ഐക്യം’; 15 എം.എല്‍.എമാരുള്ള കരുത്തുറ്റ ബ്ലോക്കിനായി നീക്കം; ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കുന്നതില്‍ അപു ജോണ്‍ ജോസഫ് അനുകൂലം; ക്രൈസ്തവ സഭയുടെ ലക്ഷ്യം കരുത്തുള്ള കേരളാ കോണ്‍ഗ്രസോ?

തിരുവനന്തപുരം: യു.ഡി.എഫില്‍ മുസ്ലീം ലീഗിന് സമാനമായ സ്വാധീനശക്തിയുള്ള ഒരു വലിയ രാഷ്ട്രീയ ബ്ലോക്കായി മാറാന്‍ കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കണമെന്ന ആവശ്യം ക്രൈസ്തവ സഭാ നേതൃത്വത്തില്‍ ശക്തം. നിലവില്‍ വിഘടിച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് നിയമസഭയില്‍ 15 എം.എല്‍.എമാരുടെ കരുത്തുള്ള ഒറ്റ കക്ഷിയായി മാറാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കേരള കോണ്‍ഗ്രസുകളുടെ ലയനം എന്ന ആശയത്തിന് പിന്നില്‍ ക്രൈസ്തവ സഭയുടെ ശക്തമായ നിലപാടുണ്ട്. സമുദായത്തിന് രാഷ്ട്രീയമായി കൂടുതല്‍ വിലപേശല്‍ ശേഷി നല്‍കണമെങ്കില്‍ ചിതറിക്കിടക്കുന്ന ഗ്രൂപ്പുകള്‍ ഒന്നിക്കണമെന്നാണ് സഭയുടെ

സി.പി.എമ്മിനെ ഞെട്ടിച്ച് ഐഷ പോറ്റി കോണ്‍ഗ്രസില്‍! ഷാളണിയിച്ച് സ്വീകരിച്ച് വി.ഡി.സതീശന്‍

തിരുവനന്തപുരം : മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ വേദിയില്‍ വെച്ചാണ് അവര്‍ യു.ഡി.എഫ് അംഗത്വം സ്വീകരിച്ചത്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഐഷ പോറ്റിയെ ഷാളണിയിച്ച് സ്വീകരിച്ചു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെ, ‘വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രീയ വിസ്മയം സംഭവിക്കുമെന്നും എല്‍.ഡി.എഫില്‍ നിന്ന് പ്രമുഖര്‍ യു.ഡി.എഫിലേക്ക് വരുമെന്നും’ വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. ഐഷ പോറ്റിയുടെ കടന്നുവരവോടെ അദ്ദേഹം

‘അണ്ണന്‍ വീമ്പിളക്കുമ്പോള്‍ രോഗാണു ആക്രോശിക്കും’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകളുടെ പശ്ചാത്തലത്തില്‍ ഡോ ഹാരീസ് ചിറയ്ക്കലിന്റെ ‘രസകരമായ’ കുറിപ്പ്; ലക്ഷ്യം എംഎല്‍എയുടെ എച്ച്‌ഐവി പരിശോധനയോ?

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസുകളും അതിലെ വെളിപ്പെടുത്തലുകളും ചര്‍ച്ചയാകുന്നതിനിടെ, വരികള്‍ക്കിടയില്‍ ഒളിപ്പിച്ച മൂര്‍ച്ചയുള്ള പരിഹാസവുമായി ഡോ. ഹാരിസ് ചിറക്കല്‍. മൂന്ന് ബലാത്സംഗ കേസുകളില്‍ പ്രതിയായ രാഹുല്‍, ബന്ധങ്ങള്‍ ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് സമ്മതിച്ച പശ്ചാത്തലത്തിലാണ് ഡോക്ടറുടെ കുറിപ്പ് പുറത്തുവരുന്നത്. രാഹുലിനെ എച്ച്‌ഐവി (HIV) ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന പരോക്ഷ ആവശ്യമാണ് ഡോക്ടര്‍ മുന്നോട്ടുവെക്കുന്നതെന്ന ചര്‍ച്ചകള്‍ ഇതോടെ സജീവമായി. പീഡനം, ഗര്‍ഭം, ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങിയ വാര്‍ത്തകള്‍ ചാനലുകളില്‍ നിറയുമ്പോള്‍ ഇതില്‍ പൊട്ടിച്ചിരിക്കുന്ന ഒരു

മൂന്നാമത്തെ പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിന് കോടതിയില്‍ തിരിച്ചടി! മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ; കോടതി പരിസരത്ത് ചീമുട്ടയേറും വന്‍ പ്രതിഷേധവും!

പത്തനംതിട്ട : ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് തിരുവല്ല മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ജനുവരി 15 വരെയാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വിട്ടുനല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസം അനുവദിച്ചു.യുവതി പീഡനത്തിന് ഇരയായതായി പരാതിപ്പെട്ട തിരുവല്ലയിലെ ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിക്കപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുക എന്നതാണ് കസ്റ്റഡി

‘ആ വിസ്മയം കാണാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം! ‘ എല്‍.ഡി.എഫും എന്‍.ഡി.എയും ശിഥിലമാകും; കൂടുതല്‍ കക്ഷികള്‍ യു.ഡി.എഫിലേക്ക് വരും; ഖജനാവിലെ പണമെടുത്ത് ക്വിസ് മത്സരം നടത്തി കുട്ടികളെക്കൊണ്ട് പിണറായി എന്ന് പറയിപ്പിക്കുന്നു; സര്‍ക്കാരിനെതിരെ വിഡി സതീശന്‍

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന സൂചനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍.ഡി.എഫില്‍ നിന്നും എന്‍.ഡി.എയില്‍ നിന്നും പ്രധാന കക്ഷികള്‍ യു.ഡി.എഫിലേക്ക് വരുമെന്നും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ ആ ‘വിസ്മയം’ എല്ലാവരും കാണുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ വിശ്വാസ്യതയെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ വിസ്മയങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷരായ ആളുകളും മറ്റു മുന്നണികളിലെ ഘടകകക്ഷികളും യു.ഡി.എഫ്