തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന സൂചനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. എല്‍.ഡി.എഫില്‍ നിന്നും എന്‍.ഡി.എയില്‍ നിന്നും പ്രധാന കക്ഷികള്‍ യു.ഡി.എഫിലേക്ക് വരുമെന്നും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ ആ ‘വിസ്മയം’ എല്ലാവരും കാണുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ വിശ്വാസ്യതയെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ വിസ്മയങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷരായ ആളുകളും മറ്റു മുന്നണികളിലെ ഘടകകക്ഷികളും യു.ഡി.എഫ് പ്ലാറ്റ്ഫോമിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
സര്‍ക്കാര്‍ ചെലവില്‍ പി.ആര്.ഡി നടത്തുന്ന ക്വിസ് മത്സരത്തെ സതീശന് രൂക്ഷമായി പരിഹസിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ‘പിണറായി വിജയന്’ എന്ന് കുട്ടികളെക്കൊണ്ട് പറയിപ്പിക്കുന്നത് നാണംകെട്ട പരിപാടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തുന്ന ഇത്തരം പി.ആര് സ്റ്റണ്ടുകള്‍ കേരളത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം വോളന്റിയര്‍മാര്‍ സര്‍ക്കാര്‍ ചെലവില്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇതിനായി ഖജനാവില്‍ നിന്ന് പണമെടുക്കുന്നത് അംഗീകരിക്കില്ല. ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പണം തിരിച്ചടപ്പിക്കാന്‍ ഏതറ്റം വരെയും നിയമപോരാട്ടം നടത്തുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്കി.


സി. ദിവാകരനെ പിടിച്ചുകെട്ടാന്‍ സിപിഎം; ചൂരക്കറിക്ക് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ ‘വെടിക്കെട്ടുമായി’ വീണ്ടും മുന്‍മന്ത്രി; ദിവാകരന് യുഡിഎഫിലേക്കോ? ഉടന്‍ നടപടിയെടുക്കാന്‍ സിപിഐക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഎം
നിയമസഭാങ്കത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: കരുതലോടെ മുന്നണികള്‍, ജയസാധ്യതയും ജനപ്രീതിയും മാത്രം മാനദണ്ഡം; രണ്ട് ടേം നിബന്ധന കാറ്റില്‍പ്പറത്തി സിപിഎം; പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍ മാറിനില്‍ക്കുമോ?





