മൂന്നാമത്തെ പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിന് കോടതിയില്‍ തിരിച്ചടി! മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ; കോടതി പരിസരത്ത് ചീമുട്ടയേറും വന്‍ പ്രതിഷേധവും!

പത്തനംതിട്ട : ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് തിരുവല്ല മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ജനുവരി 15 വരെയാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വിട്ടുനല്‍കിയിരിക്കുന്നത്.

ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസം അനുവദിച്ചു.യുവതി പീഡനത്തിന് ഇരയായതായി പരാതിപ്പെട്ട തിരുവല്ലയിലെ ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിക്കപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുക എന്നതാണ് കസ്റ്റഡി കാലയളവിലെ പ്രധാന ലക്ഷ്യം.

രാഹുല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ജനുവരി 16-ന് കോടതി പരിഗണിക്കും. കസ്റ്റഡിയിലെ പോലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാകും ജാമ്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

ഇന്ന് രാവിലെ രാഹുലിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുലിനെതിരെ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ രാഹുലിന് നേരെ ചീമുട്ട എറിയുകയും ‘നമ്പര്‍ വണ്‍ കോഴി’ എന്ന ട്രോഫി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് രാഹുലിനെ കോടതിക്കുള്ളിലേക്ക് എത്തിച്ചത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.