തിരുവനന്തപുരത്ത് ബിജെപിക്ക് സര്‍പ്രൈസ് സ്ഥാനാര്‍ഥി! സഞ്ജു സംസണെ സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം; സഞ്ജുവിന്റെ ജനപ്രീതിയും സ്വാധീനവും വോട്ടാക്കി മാറ്റാന്‍ ബിജെപിയുടെ തന്ത്രം. കുടുംബവുമായി പ്രാഥമിക ചര്‍ച്ചകള്‍

തിരുവനന്തപുരം : ക്രിക്കറ്റ് താരം സഞ്ജു സാംസണെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ശക്തമായ നീക്കം നടത്തി ബിജെപി. തിരുവനന്തപുരം നഗരത്തില്‍ സഞ്ജുവിനുള്ള ജനപ്രീതിയും സ്വാധീനവും വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ തന്ത്രം. തിരുവനന്തപുരം നഗരത്തിലെ യുവാക്കള്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും ഇടയില്‍ വലിയ സ്വീകാര്യതയുള്ള സഞ്ജു സാംസണെ കളത്തിലിറക്കിയാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സഞ്ജുവുമായി ഇതിനകം പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കളിക്കളത്തില്‍ സജീവമായ താരം രാഷ്ട്രീയ

നൈപുണ്യ വികസനത്തിന്റെ പേരില്‍ 10,000 കോടിയുടെ കൊള്ള; കേന്ദ്രത്തിനെതിരെ വന്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഗുണഭോക്താക്കളില്‍ 94% പേരും വ്യാജം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (PMKVY) പദ്ധതിയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നെന്ന സി.എ.ജി  റിപ്പോര്‍ട്ട് പുറത്തുവിട്ട് കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ ഈ സ്വപ്‌ന പദ്ധതിയില്‍ നടന്നത് ‘നൈപുണ്യ വികസനമല്ല, മറിച്ച് നൈപുണ്യ കുംഭകോണമാണെന്ന്’ കോണ്‍ഗ്രസ് വക്താവ് കണ്ണന്‍ ഗോപിനാഥന്‍ ആരോപിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ഞെട്ടിക്കുന്ന വിവരങ്ങളാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. പദ്ധതിയുടെ ഗുണഭോക്താക്കളെന്ന് അവകാശപ്പെടുന്ന 94.53% പേരുടെയും ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് സി.എ.ജി കണ്ടെത്തി. ഗുണഭോക്താക്കളുടെ 96% മൊബൈല്‍ നമ്പറുകളും, പരിശോധകരുടെ

ലാലേട്ടന്റെ മകള്‍ വിസ്മയുടെ ചിത്രം ‘തുടക്കം’ ഓണത്തിന്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ ഈ വര്‍ഷം ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മനോഹരമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ‘വിസ്മയ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ഒരു ബസിന്റെ വിന്‍ഡോ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന വിസ്മയയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. വിസ്മയയ്ക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ഈ ചിത്രത്തിലൂടെ പ്രധാന വേഷത്തില്‍ സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ബോക്‌സ് ഓഫീസില്‍ തരംഗമായ

കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി! ജോസ് കെ മാണി സത്യാഗ്രഹത്തില്‍ പങ്കെടുക്കാത്തതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി പാര്‍ട്ടി

തിരുവനന്തപുരം : കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ തിരുവനന്തപുരത്ത് നടന്ന എല്‍.ഡി.എഫ് സത്യാഗ്രഹ സമരത്തില്‍ നിന്ന് ജോസ് കെ മാണി വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ സൂചനയാണെന്ന വാര്‍ത്തകള്‍ തള്ളി അദ്ദേഹത്തിന്റെ ഓഫീസ് . ഇത്തരം പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്നും ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. കേരളത്തിന് പുറത്ത് നേരത്തെ നിശ്ചയിച്ച യാത്രയിലായതിനാലാണ് ജോസ് കെ മാണിക്ക് സമരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഇക്കാര്യം മുന്‍കൂട്ടി തന്നെ എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ്

എസ്ബിഐ അക്കൗണ്ടുളളവര്‍ ശ്രദ്ധിക്കുക! എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഇനി കൂടുതല്‍ തുക നല്‍കണം; പുതിയ നിരക്കുകള്‍ ഇങ്ങനെ!

ന്യൂഡല്‍ഹി : എസ്ബിഐ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി എടിഎം ഇടപാട് നിരക്കുകളില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ നിരക്ക് വര്‍ധന പ്രധാനമായും ബാധകമാകുന്നത്. 2025 ഡിസംബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ നിരക്കുകള്‍ നടപ്പിലാക്കുന്നത്. സൗജന്യ പരിധിക്ക് ശേഷം മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഇനി മുതല്‍ പൈസ പിന്‍വലിച്ചാല്‍ 23 രൂപ + ജിഎസ്ടി (മുമ്പ് ഇത് 21 രൂപയായിരുന്നു). ബാലന്‍സ് അറിയാനും മിനി സ്‌റ്റേറ്റ്‌മെന്റിനും 11 രൂപ

സര്‍വകലാശാലാ പോരില്‍ കേരള വിസിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി! മുന്‍ രജിസ്ട്രാക്കെതിരായ നോട്ടീസ് കോടതി സ്റ്റേ ചെയ്തു; നോട്ടീസിന്മേല്‍ യാതൊരുവിധ തുടര്‍നടപടികളും പാടില്ലെന്നും ഉത്തരവ്‌

Mohan Kunnumel

കൊച്ചി : കേരള സര്‍വകലാശാല വിസിയും മുന്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറും തമ്മിലുള്ള തര്‍ക്കത്തില്‍ വൈസ് ചാന്‍സലര്‍ക്ക് കനത്ത തിരിച്ചടി. അനില്‍കുമാറിന് വിസി നല്‍കിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേല്‍ യാതൊരുവിധ തുടര്‍നടപടികളും പാടില്ലെന്ന് ജസ്റ്റിസ് ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. സസ്‌പെന്‍ഷന്‍ കാലയളവില്‍ അനില്‍കുമാര്‍ ഫയലുകള്‍ കൈകാര്യം ചെയ്തു എന്ന് ആരോപിച്ചാണ് സര്‍വകലാശാല ചട്ടം 10/13 പ്രകാരം വിസി നോട്ടീസ് അയച്ചത്. എന്നാല്‍, ഇത്തരമൊരു നോട്ടീസ് നല്‍കാന്‍ വിസിക്ക് നിയമപരമായ അധികാരം

സമരവേദിയിലും അതിജീവിതയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി! പിണറായി കയ്യിലേന്തിയ ആ കപ്പില്‍ അതിജീവിതയുടെ വാചകങ്ങളായ ‘ Love you to moon and back’, വൈകാരികമായി പ്രതികരിച്ച് അതിജീവിത

തിരുവനന്തപുരം : തിരുവനന്തപുരം പാളയത്ത് നടന്ന എല്‍.ഡി.എഫ് സത്യാഗ്രഹ സമരവേദിയില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘Love you to moon and back’ എന്നെഴുതിയ ചായക്കപ്പ് ഉപയോഗിച്ചാണ് മുഖ്യമന്ത്രി തന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിന് പിന്നാലെ അതിജീവിത ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലെ അവസാന വരികളായിരുന്നു ഇത്. തന്റെ ഗര്‍ഭസ്ഥ ശിശുവായിരുന്ന ‘കുഞ്ഞാറ്റയോട്’ ‘അമ്മ നിന്നെ ചന്ദ്രനോളവും അതിനപ്പുറവും സ്‌നേഹിക്കുന്നു’ (Love you to the

ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ എസ്ഐടിക്കെതിരെ ഹൈക്കോടതി; ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ട്? പ്രതി ചേര്‍ത്ത അന്ന് മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും മകന്‍ എസ്പിയായതുകൊണ്ടാണോയെന്നും കോടതിയുടെ ശരങ്ങള്‍

കൊച്ചി : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണസംഘമായ എസ്ഐടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി വീണ്ടും രംഗത്ത്. പ്രതിപ്പട്ടികയിലുള്ള ഉന്നതരെ തൊടാന്‍ മടിക്കുന്ന പോലീസിന്റെ ഇരട്ടത്താപ്പിനെയാണ് ജസ്റ്റിസ് ബദ്റുദ്ദീന്‍ ഉള്‍പ്പെട്ട ബെഞ്ച് അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് കോടതി രോഷം പ്രകടിപ്പിച്ചത്. പ്രതിചേര്‍ക്കപ്പെട്ട അന്ന് മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ കിടക്കുകയാണെന്നും, അദ്ദേഹത്തിന്റെ മകന്‍ പോലീസ് എസ്പിയായതുകൊണ്ടാണ് ഈ ‘സൗകര്യം’ ലഭിക്കുന്നതെന്നും കോടതി തുറന്നടിച്ചു. ‘ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്?’

കോടതിയില്‍ ഉറക്കം! നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയ്‌ക്കെതിരെ വിചാരണക്കോടതി; വ്യക്തിപരമായ അധിക്ഷേപമെന്ന് ടി.ബി. മിനി

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിധിക്ക് പിന്നാലെ, അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ്. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ അപ്രതീക്ഷിത പരാമര്‍ശങ്ങള്‍ ഉണ്ടായത്. വിചാരണാ കാലയളവില്‍ അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ മാത്രമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. കോടതിയില്‍ എത്തുന്ന അരമണിക്കൂര്‍ സമയം അവര്‍ ഉറങ്ങുകയാണ് പതിവെന്നും വിശ്രമസ്ഥലം എന്ന രീതിയിലാണ് കോടതിയെ കാണുന്നതെന്നും ജഡ്ജി കുറ്റപ്പെടുത്തി. എന്നിട്ടാണ് പിന്നീട് കാര്യങ്ങള്‍ പരിഗണിച്ചില്ല

മോദിക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി!’ പിണറായിക്കെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശന്‍; ആര്‍.എസ്.എസ് പിന്തുണയോടെ ജയിച്ചവര്‍ ഞങ്ങളെ ക്ലാസ് എടുക്കണ്ടെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹ സമരത്തെയും സി.പി.എം – ബി.ജെ.പി ബന്ധത്തെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര അവഗണനയ്ക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന സമരം ജനങ്ങളെ കബളിപ്പിക്കാനാണെന്നും ബി.ജെ.പിയുമായുള്ള അവിശുദ്ധ ബാന്ധവം മറച്ചുപിടിക്കാനാണ് ഈ നാടകമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ പോയാല്‍ മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സതീശന്‍ പരിഹസിച്ചു. കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ബി.ജെ.പി നേതൃത്വവുമായി സി.പി.എം