തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇനിയും സുജയ്യാ പാര്‍വ്വതിയ്ക്ക് ഇടമുണ്ടാകില്ലെന്ന് സൂചന.. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുജയ്യ മത്സരിച്ചേക്കില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നും മാധ്യമപ്രവര്‍ത്തക ഇടം പിടിച്ചിട്ടില്ല. പട്ടികയുടെ അന്തിമ ഘട്ടത്തിലും സുജയ്യയുടെ പേര് പരിഗണനയില്‍ വരാത്ത സാഹചര്യത്തില്‍, ഇത്തവണ അവര്‍ മത്സരരംഗത്തുണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി. മത്സരത്തിന് ഇല്ലെന്ന് സുജയ്യയും ബിജെപി നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്.
സുജയ്യ സ്ഥാനാര്‍ത്ഥിയാകുമെന്ന് വലിയ രീതിയിലുള്ള പ്രചരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ പട്ടികയിലും അവരുടെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ സുജയ്യാ പാര്‍വ്വതി ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതകള്‍ മങ്ങിയതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സുജയ്യയുടെ പേര് ചര്‍ച്ചകളില്‍ വന്നിരുന്നെങ്കിലും, വിജയസാധ്യതയും സാമുദായിക സമവാക്യങ്ങളും പരിഗണിച്ചുള്ള അന്തിമ പട്ടികയില്‍ അവര്‍ക്ക് ഇടം ലഭിക്കില്ലെന്നാണ് സൂചന.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, സജീവ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തന്നെ മടങ്ങാനൊരുങ്ങുകായണ് സുജയ്യാ പാര്‍വ്വതി. പുതുതായി ആരംഭിക്കുന്ന ‘ബിഗ് ടിവി’ മലയാളം വാര്‍ത്താ ചാനലിന്റെ ചീഫ് എഡിറ്ററായി അവര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടര്‍ ടിവിയിലെ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്ഥാനത്തുനിന്നും സുജയ്യ രാജിവെച്ചു.
റിപ്പോര്‍ട്ടര്‍ ചാനലിലെ ജനപ്രിയ പരിപാടികളായ ‘ഗുഡ് ഈവനിംഗ്’, ‘മീറ്റ് ദ എഡിറ്റര്‍’ എന്നിവയുടെ അവതരണത്തില്‍ നിന്നും അവര്‍ ഇതിനകം പിന്മാറിക്കഴിഞ്ഞു. കേരളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന്റെ ചീഫ് എഡിറ്റര്‍ പദവിയിലെത്തുന്ന ആദ്യ വനിത എന്ന ചരിത്രനേട്ടവുമായാണ് സുജയ്യ ബിഗ് ടിവിയില്‍ ചേരുന്നത്. ബിജെപി സുജയ്യയെ ഒരു പ്രമുഖ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രചരണം നടന്നിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്കുന്ന സൂചന പ്രകാരം അതിന് സാധ്യതയില്ല.
റിപ്പോര്‍ട്ടര്‍ ടിവിയിലെ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പദവി സുജയ്യ ഇതിനകം രാജിവെച്ചു കഴിഞ്ഞു. സജീവ മാധ്യമപ്രവര്‍ത്തനത്തില്‍ ഉറച്ചുനില്ക്കാനും പുതിയ ചാനലിനെ മുന്‍നിരയിലേക്ക് എത്തിക്കാനുമാണ് സുജയ്യ പാര്‍വ്വതി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കയറിയ ‘ധീരത’ പെട്ടെന്ന് ചോര്ന്നുപോയതെങ്ങനെ? കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ മരണത്തിന് പിന്നിലെ ‘കാണാപ്പുറങ്ങള്‍’





