വയനാട് ദുരിതബാധിതർക്ക് ആശ്വാസം; ഉപജീവന ബത്ത 6 മാസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ഒടുവിൽ സർക്കാർ ഉണർന്നു. വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ഉപജീവന ബത്ത ആറ് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ ഉത്തരവിറക്കി.