കൊല്ലം : സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ രണ്ട് കായിക താരങ്ങളെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന
കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള സായി ഹോസ്റ്റലിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് കായിക പരിശീലനത്തിനായി വിളിക്കാന്‍ വാര്‍ഡനും സഹപാഠികളും എത്തിയപ്പോഴാണ് മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. വാതില്‍ ബലമായി തുറന്നപ്പോള്‍ രണ്ട് ഫാനുകളിലായി വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വൈഷ്ണവി (16): പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും മികച്ച കബഡി താരവുമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കലില്‍ നടന്ന മത്സരത്തില്‍ വൈഷ്ണവി ഉള്‍പ്പെട്ട ടീം വിജയിച്ചിരുന്നു.
മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പെട്ടെന്നുണ്ടായ ഈ ആത്മഹത്യയ്ക്ക് പിന്നില്‍ അമിതമായ മത്സര സമ്മര്‍ദ്ദമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.


‘സിസ്റ്റം എററോ’ അതോ പച്ചയായ അനാസ്ഥയോ? തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം അധികൃതരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; മനസ്സാക്ഷി മരവിക്കുന്ന ക്രൂരത





