ശ്രീനഗര്‍ : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാകിസ്താന് പ്രകോപനം. നൗഷേര സെക്ടറില്‍ അതിര്‍ത്തി ലംഘിച്ചെത്തിയ പാക് ഡ്രോണുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ശക്തമായി വെടിയുതിര്‍ത്തു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നൗഷേര സെക്ടറില്‍ ഒന്നിലധികം ഡ്രോണുകള്‍ കണ്ടതോടെ സൈന്യം മെഷീന് ഗണ്ണുകള്‍ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി. രാത്രിയില്‍ വെടിയുണ്ടകള്‍ പായുന്നതിന്റെയും ആകാശം പ്രകാശമാനമാകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ന് മാത്രം അഞ്ച് തവണ പാക് ഡ്രോണുകള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതായാണ് വിവരം.
അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്താനാണ് പാകിസ്താന് പ്രധാനമായും ഡ്രോണുകളെ ഉപയോഗിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച സാംബ സെക്ടറില്‍ പാക് ഡ്രോണുകള്‍ ആയുധങ്ങള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.
13 വർഷമായി കോമയിൽ കഴിഞ്ഞ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി; മകന്റെ ദുരിതം കണ്ടുനിൽക്കാനായില്ല; ഒടുവിൽ ആ പിതാവിന്റെ അപേക്ഷ കോടതി സ്വീകരിച്ചു!
കഴിഞ്ഞ വര്‍ഷം പാക് ഡ്രോണുകളെ തുരത്താന്‍ ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷന് സിന്ദൂര്‍’ വഴി നിരവധി ഡ്രോണുകള്‍ വെടിവച്ചിട്ടിരുന്നു. അതിനുശേഷം ഡ്രോണ്‍ നീക്കങ്ങള്‍ കുറഞ്ഞുവരികയായിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും പാകിസ്താന് പ്രകോപനം ശക്തമാക്കിയിരിക്കുകയാണ്.


ബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞുവെച്ചു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി, കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവ്





