പത്തനംതിട്ട : പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. അതിജീവിതയുമായി ടെലഗ്രാം വഴി നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇത് രാഹുലിന്റെ ജാമ്യസാധ്യതകളെ സാരമായി ബാധിച്ചേക്കും.
‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷേ നീ താങ്ങില്ല’
അതിജീവിത അയച്ച സന്ദേശങ്ങള്‍ക്ക് മറുപടിയായി അതീവ ഗൗരവകരമായ ഭീഷണിയാണ് രാഹുല്‍ ഉയര്‍ത്തിയിരിക്കുന്നത്. ‘നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാന്‍ ചെയ്യും. നാട്ടില്‍ വന്നാല്‍ ആളുകളുമായി നിന്റെ വീട്ടില്‍ വരും’ എന്നും സന്ദേശത്തിലുണ്ട്. ആരെയും പേടിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രസ് മീറ്റ് നടത്താന്‍ അതിജീവിതയെ വെല്ലുവിളിക്കുന്നതായും ചാറ്റില്‍ കാണാം.
യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അറസ്റ്റ് നടപടികൾക്കിടെ ഉയർന്ന രക്തസമ്മർദ്ദവും ശാരീരിക അസ്വസ്ഥതയും
തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനെക്കുറിച്ചും രാഷ്ട്രീയ ഭാവി തകര്‍ന്നതിനെക്കുറിച്ചും രാഹുല്‍ അതിജീവിതയോട് ക്ഷോഭിക്കുന്നുണ്ട്. എന്നാല്‍, മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ച് രാഹുല്‍ തന്റെ ഇമേജ് തിരിച്ചുപിടിക്കുന്നത് അനുവദിക്കില്ലെന്ന് അതിജീവിത ചാറ്റില്‍ വ്യക്തമാക്കുന്നു. തനിക്കും കുടുംബത്തിനും ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും തന്നെ വേദനിപ്പിച്ചവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നും രാഹുല്‍ മറുപടി നല്‍കുന്നുണ്ട്.
ഇന്ന് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ടെങ്കിലും ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി രാഹുലിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും.
ഇപ്പോള്‍ പുറത്തുവന്ന ഭീഷണി സന്ദേശങ്ങള്‍ കൂടി പോലീസ് കോടതിയില്‍ ഹാജരാക്കിയേക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെ വാദത്തിന് ഈ ചാറ്റുകള്‍ ബലം നല്‍കും.


‘ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി’ അധ്യക്ഷ പദവി; ബിജെപിയെ പിന്തുണയ്ക്കാന്‍ രാധാകൃഷ്ണന്റെ ‘കടുത്ത’ ഡിമാന്‍ഡ്; ഭരണം ഉറപ്പിക്കാന്‍ സ്വതന്ത്രന് വഴങ്ങും; കണ്ണമൂല പിടിച്ച് ബിജെപി! തിരുവനന്തപുരത്ത് താമര വാടില്ല





