പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിന് പിന്നാലെ വികാരനിര്‍ഭരമായ പ്രതികരണവുമായി ആദ്യ അതിജീവിത. താന്‍ അനുഭവിച്ച കൊടുംക്രൂരതകള്‍ക്ക് ഒടുവില്‍ നീതി ലഭിച്ചുവെന്ന ആശ്വാസത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് യുവതി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടുള്ള അതിജീവിതയുടെ വരികള്‍ സോഷ്യല്‍ മീഡിയയില്‍ നൊമ്പരമാവുകയാണ്.
താന്‍ നേരിട്ട വഞ്ചനകള്‍ക്കും മുറിവുകള്‍ക്കും നടുവില്‍ സ്വയം വിലമതിക്കാന്‍ ധൈര്യം നല്‍കിയതിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് യുവതി കുറിച്ചു. ‘ഇരുട്ടില്‍ ചെയ്ത തെറ്റുകളും ലോകം കേള്‍ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു. ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും ബലമായി പറിച്ചെടുത്തു. തെറ്റായ ഒരാളെ വിശ്വസിച്ചതിനും കുഞ്ഞിന്റെ അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കട്ടെ,’ എന്ന് അതിജീവിത കുറിച്ചു.
മരിച്ചുപോയ കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി നേരുന്നതിനൊപ്പം ‘അമ്മ നിന്നെ മറന്നിട്ടില്ല, നിന്റെ ജീവിതം വിലയുള്ളതായിരുന്നു’ എന്ന വിങ്ങുന്ന ഓര്‍മ്മപ്പെടുത്തലും കുറിപ്പിലുണ്ട്. ‘വീണ്ടും കണ്ടുമുട്ടുന്നതുവരെ അമ്മമാര്‍ നിങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കും. കുഞ്ഞാറ്റാ… അമ്മയ്ക്ക് നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടമാണ്,’ എന്ന വരികളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ഒരാഴ്ച നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവില്‍ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ പുതിയ പരാതിയിലുള്ളത്.
അതിജീവിതയെ അനുകൂലിക്കുന്ന മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പ് ചുവടെ
“കുഞ്ഞാറ്റ…തുമ്പി…റയാന്..
ആരും കണക്ക് ചോദിക്കാതെ പോവില്ല”
പ്രാര്‍ത്ഥനകളുടെ ഈ ഞായറാഴ്ചയില്‍ പിറക്കാതെ പോയ ആ കുരുന്നുകളെ കൂടി ഓര്‍ക്കണം
ആദ്യ പരാതിക്കാരിയെ വിവാഹിത എന്ന് പറഞ്ഞ് ആക്ഷേപിച്ചു.രണ്ടാം പരാതിക്കാരിയെ വെല്‍ ഡ്രാഫ്റ്റഡ് കെട്ടുക്കഥക്കാരിയാക്കി ..മൂന്നാം പരാതിക്കാരിയെ ആക്ഷേപിക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടാവാം.
എങ്കിലും പറയുന്നു സത്യത്തിന് ഒരുപാട് കാലം മറഞ്ഞിരിക്കാന്‍ ആവില്ല.അത് തിളക്കത്തോടെ പുറത്തേക്ക് വരും സമയമെടുത്താണെങ്കിലും
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
അങ്കമാലിയിൽ ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു; മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ മയക്കുവെടി വെച്ചു
അങ്കമാലിയിൽ ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു; മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ മയക്കുവെടി വെച്ചു







