അങ്കമാലിയിൽ ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു; മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ മയക്കുവെടി വെച്ചു

കൊച്ചി: എറണാകുളം അങ്കമാലിക്ക് സമീപം കിടങ്ങൂരിൽ മയ്യനാട് പാർത്ഥസാരഥി എന്ന ആന വിരണ്ടോടി ഒരാളെ ചവിട്ടിക്കൊന്നു. ആനയെ സ്ഥലത്തെത്തിച്ച ലോറിയുടെ ഡ്രൈവറായ വിഷ്ണു ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ആനയുടെ കൊമ്പിലെ പരിക്കിന്റെ ചിത്രം ഫോണിൽ പകർത്തി ഉടമയ്ക്ക് അയച്ചുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ ആന വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

സംഭവത്തിൽ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലത്ത് നിന്നും കൊണ്ടുവന്ന ഈ ആന രാവിലെ ഒൻപതരയോടെയാണ് ഇടഞ്ഞത്. മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന നിരവധി വാഹനങ്ങൾ കുത്തിമറിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. തുടർന്ന് മലയാറ്റൂരിൽ നിന്നെത്തിയ ആർആർടി (RRT) സംഘം ആനയെ മയക്കുവെടി വെച്ചു. മയക്കുവെടിയേറ്റ ആന നിലവിൽ മയങ്ങിത്തുടങ്ങിയതായും ഉടൻ തന്നെ തളയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.