നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം ‘ബേബി ഗേള്‍’ ഈ ജനുവരിയില്‍ തിയേറ്ററുകളിലെത്തുന്നു. ‘സര്‍വ്വം മായ’ എന്ന വന്‍ വിജയത്തിന് ശേഷം നിവിന്‍ നായകനാകുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ റിലീസിനെ കാത്തിരിക്കുന്നത്.
മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുകളാണ് ഈ ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്. നിര്‍മ്മാണം: മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍. ‘ഗരുഡന്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
സൂപ്പര്‍ഹിറ്റുകളുടെ തോഴരായ ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിനായി ഇവര്‍ തിരക്കഥയെഴുതുന്ന മൂന്നാമത്തെ ചിത്രമാണിത്.ഒരു ഹോസ്പിറ്റല്‍ അറ്റന്‍ഡന്റായ സനല്‍ മാത്യു എന്ന കഥാപാത്രമായാണ് നിവിന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. റിയല്‍ ലൈഫ് സ്റ്റോറികളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായ നിമിഷങ്ങളിലൂടെയാകും കടന്നുപോകുന്നത്.
രൺവീറിന്റെ ‘ധുരന്ധർ 2’ വിജയം; നിശബ്ദത വെടിഞ്ഞ് ദീപിക പദുകോൺ; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ കമന്റ്
യഥാര്‍ത്ഥ ജീവിതകഥകളുടെ കോമ്പോയായാണ് ‘ബേബി ഗേള്‍’ ഒരുക്കിയിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ കഥകള്‍ സിനിമയാക്കുന്നതില്‍ ബോബി-സഞ്ജയ് ടീമിനുള്ള പ്രാവീണ്യം ഈ ചിത്രത്തിലും പ്രതിഫലിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന സൂചന.


ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഒഴിയണം, പകരം രോഹിത് വരട്ടെ; മുംബൈ ഇന്ത്യൻസിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി





