പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ‘നീലപ്പെട്ടി’ വിവാദത്തിന് വേദിയായ അതേ ഹോട്ടലില്‍ വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ പാലക്കാട്ടെ കെ.പി.എം റീജന്‍സിയിലെ 2002-ാം നമ്പര്‍ മുറിയില്‍ നിന്നാണ് അന്വേഷണസംഘം രാഹുലിനെ പിടികൂടിയത്.
രാഹുലിന്റെ സഹായിയും ഡ്രൈവറും ഹോട്ടലില്‍ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് പോലീസ് നടപടിയുണ്ടായത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ ഉടന്‍ തന്നെ പത്തനംതിട്ട എ.ആര്. ക്യാമ്പിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
ഉപതിരഞ്ഞെടുപ്പ് വേളയില്‍ ഇതേ ഹോട്ടലില്‍ വെച്ചാണ് നാടകീയമായ പോലീസ് റെയ്ഡ് നടന്നത്.രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചു എന്നായിരുന്നു എതിര് പാര്‍ട്ടികളുടെ ആരോപണം.എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റെയ്ഡിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ബാഗുമായി വാര്‍ത്താസമ്മേളനം നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
ജാസ്ലിയയുടെ മരണം : പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്!


ബി. അനിൽകുമാർ കോട്ടയം അഡീഷണൽ എസ്.പി; 12 പേർക്ക് കൂടി ഡിവൈ.എസ്.പിമാരായി പ്രമോഷൻ





