ബംഗ്ലൂര് : കര്‍ണാടകയിലെ ഗദഗ് ജില്ലയിലുള്ള ലക്കുണ്ഡി ഗ്രാമത്തില്‍ വീട് നിര്‍മ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ 470 ഗ്രാമോളം തൂക്കം വരുന്ന പുരാതന സ്വര്‍ണ്ണനിധി കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രജ്വല്‍ റിട്ടിയുടെ സത്യസന്ധതയിലൂടെയാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഈ നിധി പുറംലോകമറിഞ്ഞത്.ഗംഗവ്വ ബസവരാജ് റിട്ടി എന്ന സ്ത്രീയുടെ വീടിന്റെ അടിത്തറയ്ക്കായി തൊഴിലാളികള്‍ കുഴിയെടുക്കുമ്പോഴാണ് ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച നിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിച്ചത്. ഇത് ആദ്യം കണ്ട പ്രജ്വല്‍ ഉടന്‍ തന്നെ പഞ്ചായത്ത് അധികൃതരെയും മുതിര്‍ന്നവരെയും വിവരമറിയിക്കുകയായിരുന്നു.
ഏകദേശം 466 മുതല്‍ 470 ഗ്രാം വരെ.ലഭിച്ച ആഭരണങ്ങളാണ് ലഭിച്ചത്.നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, കമ്മല്‍ തുടങ്ങി ആകെ 22 സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചു. പുരാതന ഡിസൈനുകളിലുള്ള ആഭരണങ്ങളായതിനാല്‍ ഇതിന് വിപണി വിലയേക്കാള്‍ ഉയര്‍ന്ന ചരിത്രപരമായ മൂല്യമുണ്ടാകുമെന്ന് കരുതപ്പെടുന്നു.
ചാലുക്യ, ഹൊയ്സാല രാജവംശങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ലക്കുണ്ഡി. ലഭിച്ച ആഭരണങ്ങള്‍ ഈ കാലഘട്ടത്തിലേതാണോ എന്ന് കണ്ടെത്താന്‍ പുരാവസ്തു വകുപ്പ് പഠനം ആരംഭിക്കും. നിലവില്‍ ആഭരണങ്ങള്‍ തഹസില്‍ദാര്‍ക്ക് കൈമാറി.
ശബരിമല യുവതീ പ്രവേശത്തിലെ റഫറന്‍സ് വാദം: ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളോ? സുപ്രീംകോടതിയുടെ ചോദ്യം;ആചാരങ്ങൾ മാറ്റാൻ കഴിയില്ലെന്ന് ജസ്റ്റിസ് നാഗരത്ന


തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍; ഗവര്‍ണര്‍ ഭരണഘടനാനുസൃതമായി നീങ്ങുമെന്ന് ബിജെപി; വിജയ്ക്ക് പിന്തുണ തേടി സമ്മര്‍ദ്ദമുറുക്കി ടിവികെ.





