ശബരിമല യുവതീ പ്രവേശത്തിലെ റഫറന്‍സ് വാദം: ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളോ? സുപ്രീംകോടതിയുടെ ചോദ്യം;ആചാരങ്ങൾ മാറ്റാൻ കഴിയില്ലെന്ന് ജസ്റ്റിസ് നാഗരത്ന

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയിലെ റഫറൻസിൽ സുപ്രീംകോടതിയിൽ വാദം തുടരുന്നു. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ വിശ്വാസികളാണോ എന്ന് സുപ്രീംകോടതി ആരാഞ്ഞു. കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് നിർണ്ണായകമായ ഈ ചോദ്യം ഉന്നയിച്ചത്.

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പുനഃപരിശോധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നാടിന്റെ നാഗരികവും മതപരവുമായ ചരിത്രത്തെ അവഗണിക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.സാമൂഹ്യ പരിഷ്കരണത്തിന്റെ പേരിൽ മതത്തിന്റെ അന്തസ്സത്ത ഇല്ലാതാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹമാണോ നിലനിൽക്കേണ്ടത് എന്ന് കോടതി ചോദിച്ചു.

 ബിന്ദു അമ്മിണി വിശ്വാസിയാണെന്നും ചെറുപ്പകാലത്ത് അവർ ശബരിമലയിൽ പോയിട്ടുണ്ടെന്നും അഭിഭാഷക ഇന്ദിര ജയ്സിംഗ് കോടതിയെ അറിയിച്ചു. ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ ബിന്ദു അമ്മിണി വലിയ തോതിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ഇതിനെത്തുടർന്ന് അവർക്ക് കേരളം വിടേണ്ടി വന്നുവെന്നും ഇന്ദിര ജയ്സിംഗ് കോടതിയിൽ വാദിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.