ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് രാജ്യം ഉറ്റുനോക്കിയ നിര്‍ണ്ണായക വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച കോടതി, ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചു. അതേസമയം കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
ഇത് കേവലം ക്രമസമാധാന പ്രശ്നമല്ലെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.അഞ്ച് വര്‍ഷമായി വിചാരണ നടന്നില്ല എന്നത് മാത്രം യുഎപിഎ (UAPA) പോലുള്ള ഗൗരവകരമായ കേസുകളില്‍ ജാമ്യം നല്കാന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.ഡല്‍ഹി ഹൈക്കോടതിയുടെ മുന്‍പത്തെ വിധിന്യായം ശരിവെച്ച സുപ്രീം കോടതി, ഉമറിനും ഷര്‍ജീലിനും എതിരായ തെളിവുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് പറഞ്ഞു.
ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, അബ്ദുല്‍ ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാന്, ഷിഫാ ഉര് റഹ്മാന് എന്നിവര്‍ക്കാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാലും ഇവര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വിചാരണക്കോടതിക്ക് അത് റദ്ദാക്കാമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്കി.പ്രതികള്‍ രാജ്യവ്യാപകമായി സായുധ വിപ്ലവത്തിന് പദ്ധതിയിട്ടെന്നും ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിചാരണ വൈകുന്നത് പ്രതികളുടെ തന്നെ ഇടപെടലുകള്‍ കാരണമാണെന്നും പോലീസ് വാദിച്ചു.
മമതയെ കൈവിട്ട് ജനം : പശ്ചിമ ബംഗാൾ എൻ.ഡി.എക്കൊപ്പം
2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാകുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ മഹാദേവന്റേത്”; ജാമിയ വിസിയുടെ പ്രസംഗം വിവാദത്തിൽ ,ആർഎസ്എസ് പരിപാടിക്ക് വേദിയൊരുക്കിയതിനെതിരെ ക്യാമ്പസിൽ പ്രതിഷേധം




