മണപ്പുറം പരസ്യക്കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്! സേവനങ്ങളുടെ വീഴ്ചയ്ക്ക് താരം ഉത്തരവാദിയല്ലെന്ന് കോടതി

കൊച്ചി : മണപ്പുറം ഫിനാന്‍സിന്റെ പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടന്‍ മോഹന്‍ലാലിനെതിരെ ഫയല്‍ ചെയ്ത ഉപഭോക്തൃ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ഒരു ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ നടന്‍ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും, സേവനങ്ങളിലെ വീഴ്ചകള്‍ക്ക് താരം ഉത്തരവാദിയല്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് നടന്‍ നല്‍കിയ ഹര്‍ജിയില്‍ ഉത്തരവിട്ടത്. പരസ്യത്തിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനത്തിനാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാപനത്തിന് വേണ്ടി സംസാരിക്കുകയോ സേവനങ്ങളെ അറിയിക്കുകയോ മാത്രമാണ് ചെയ്യുന്നത്.

12 ശതമാനം പലിശയ്ക്ക് സ്വര്‍ണ്ണവായ്പ നല്‍കുമെന്ന മണപ്പുറത്തിന്റെ പരസ്യം വിശ്വസിച്ചാണ് തങ്ങള്‍ വായ്പ എടുത്തതെന്നും എന്നാല്‍ കമ്പനി വാഗ്ദാനം പാലിച്ചില്ലെന്നും ആരോപിച്ചാണ് പരാതിക്കാര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഇതില്‍ മോഹന്‍ലാലിനെയും കക്ഷി ചേര്‍ക്കുകയായിരുന്നു. എന്നാല്‍ പരാതിക്കാരും നടനും തമ്മില്‍ നേരിട്ട് യാതൊരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.