കൊച്ചി: ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളിലെ വീഴ്ചകള്‍ക്കോ വഞ്ചനയ്ക്കോ ആ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ നടനെ പ്രതിയാക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിധി നിര്‍ണ്ണായകം. മണപ്പുറം ഫിനാന്‍സ് പരസ്യത്തിലെ വാഗ്ദാനങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് നടന് മോഹന്‍ലാലിനെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാന് എ.എ.യുടെ സുപ്രധാന വിധി. ഈ ഉത്തരവ് സമാനമായ കേസുകള്‍ നേരിടുന്ന നടന്മാരായ ദിലീപിനും അനൂപ് മേനോനും വലിയ ആശ്വാസമാകും.
തിരുവനന്തപുരം സ്വദേശികളായ മനു കമല്‍, കെ.എസ്. സൈലേഷ് എന്നിവരാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. 12% പലിശയ്ക്ക് സ്വര്‍ണ്ണപ്പണയം നല്‍കാമെന്ന മോഹന്‍ലാല്‍ അഭിനയിച്ച പരസ്യം കണ്ട് വിശ്വസിച്ചാണ് തങ്ങള്‍ മണപ്പുറം ഫിനാന്‍സില്‍ പണയം വെച്ചതെന്നും എന്നാല്‍ പിന്നീട് ഉയര്‍ന്ന പലിശ ഈടാക്കി വഞ്ചിച്ചുവെന്നുമായിരുന്നു പരാതി. മോഹന്‍ലാലിനെ കേസില്‍ രണ്ടാം പ്രതിയാക്കി 25 ലക്ഷം രൂപ നഷ്ടപരിഹാരവും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ-സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകള്‍ പരാതി നിലനില്‍ക്കുമെന്ന് വിധിച്ചതോടെയാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.
മോഹന്‍ലാല്‍ വെറുമൊരു ബ്രാന്‍ഡ് അംബാസഡര്‍ മാത്രമാണെന്നും പണമിടപാടുകളില്‍ അദ്ദേഹത്തിന് നേരിട്ട് പങ്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഉപഭോക്താവിനെ നേരിട്ട് പ്രേരിപ്പിച്ചതിന് തെളിവില്ലാത്ത പക്ഷം അംബാസഡറെ പ്രതിയാക്കാനാവില്ല. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 21 പ്രകാരം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ സെന്‍ട്രല്‍ അതോറിറ്റിക്ക് മാത്രമാണ് എന്റോഴ്സര്മാര്ക്ക് (പിന്തുണയ്ക്കുന്നവര്‍ക്ക്) പിഴ ചുമത്താന്‍ അധികാരമുള്ളത്. അല്ലാതെ സാധാരണ ഉപഭോക്തൃ പരാതികളില്‍ ഇവരെ പ്രതിയാക്കാന്‍ വകുപ്പില്ല.
മോഹന്‍ലാലിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും മണപ്പുറം ഫിനാന്‍സിനെതിരെയുള്ള പരാതിയുമായി മുന്‍പോട്ടു പോകാന്‍ കോടതി അനുമതി നല്കി. സേവനത്തിലെ വീഴ്ചയ്ക്ക് സ്ഥാപനമാണ് മറുപടി പറയേണ്ടത്. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 21 പ്രകാരം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ സെന്‍ട്രല്‍ അതോറിറ്റിയില്‍ മോഹന്‍ലാലിനെതിരേയും പരാതി നല്‍കാം.
ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം ജില്ലാ കമ്മീഷനിലും സംസ്ഥാന കമ്മീഷനിലും മോഹന്‍ലാലിനെതിരെ വന്ന ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കുന്നത്. പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കില്‍ പരാതിക്കാര്‍ക്ക് സെന്‍ട്രല്‍ അതോറിറ്റിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


താല്‍ക്കാലികക്കാരുടെ ഫയല്‍ പരിശോധിക്കും; അഴിമതി ആരോപണം ഉയര്‍ന്ന പദ്ധതികളുടെ രേഖകളെല്ലാം മുന്‍ ഡിജിപി ശ്രീലേഖയ്ക്ക് നല്‍കും; എല്ലാ കരാറുകാരും നിരീക്ഷണത്തിലാകും; സി പി എമ്മിന്റെ കോട്ടയായ തിരുവനന്തപുരത്ത് അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി ചുവടുറപ്പിക്കാന്‍ ബിജെപി; മേയര്‍ വിവി രാജേഷ് ചടുലമായ നീക്കങ്ങള്‍





