ശങ്കരദാസിന് അറസ്റ്റ് രേഖപ്പെടുത്താന്‍ പോലും കഴിയുന്ന ആരോഗ്യാവസ്ഥയില്ല; ദേവസ്വം ബോര്‍ഡ് മുന്‍ അംഗത്തിന്റെ അസുഖം അറസ്റ്റിന് തടസ്സം; വസ്തുത കോടതിയെ അറിയിക്കാന്‍ അന്വേഷണ സംഘം; ശബരിമല കൊള്ള: ഒരാളുടെ അറസ്റ്റ് അനിശ്ചിതത്വത്തില്‍ തന്നെ

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസിലെ നിര്‍ണ്ണായക പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാനുള്ള ആരോഗ്യസാഹചര്യമില്ലെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായെന്നത് വസ്തുതയാണെന്നും, നിലവിലെ ശാരീരിക അവസ്ഥയില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും പോലീസ് വിലയിരുത്തുന്നു. ഇക്കാര്യം ഔദ്യോഗികമായി തന്നെ കോടതിയെ അറിയിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. കെ.പി. ശങ്കരദാസിന് കടുത്ത ഓര്‍മ്മക്കുറവ് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സാരേഖകള്‍ പരിശോധിച്ച മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ

അന്‍വറിനെ വിട്ടയച്ചത് ‘ഹോം വര്‍ക്കിന്’; ഇഡി വല മുറുക്കുന്നു, അറസ്റ്റ് ഏത് നിമിഷവും; ബിനാമി ഇടപാടുകളില്‍ മറുപടിയില്ലാതെ എംഎല്‍എ; അറസ്റ്റ് വാര്‍ത്ത നല്‍കിയവര്‍ ക്ഷമ ചോദിച്ചു; പി.വി. അന്‍വര്‍ ‘ഡെയ്ഞ്ചര്‍ സോണില്‍’ തന്നെ

കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഇപ്പോഴും ‘ഡേയ്ഞ്ചര്‍ സോണില്‍’ തന്നെയാണ്. എട്ടു മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം അന്‍വറിനെ വിട്ടയച്ചത് അദ്ദേഹം നല്‍കിയ മൊഴികളും രേഖകളും വിശദമായി വിലയിരുത്താനാണെന്ന് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആസ്തിയിലെ 50 കോടിയുടെ കുതിച്ചുചാട്ടത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അന്‍വറിന് കഴിയാത്ത സാഹചര്യത്തില്‍, രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത. മാധ്യമങ്ങള്‍ക്ക് അബദ്ധം ഇന്നലെ ചോദ്യം ചെയ്യല്‍ നീണ്ടുപോയതോടെ

രാഹുലിനെതിരായ പരാതിക്കാരനെ തെറിപ്പിച്ചു; ബിജെപി നീക്കം സന്ദീപ് വാര്യര്‍ ബന്ധം ഭയന്നോ? മാങ്കൂട്ടത്തിലിനെ കുടുക്കാനുള്ള ബിജെപി ഗൂഢാലോചനയെന്ന ആരോപണം ഇതോടെ പൊളിയുമോ?

പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച അതിജീവിതയുടെ ഭര്‍ത്താവിനെ ബിജെപി പുറത്താക്കിയ നടപടി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. യുവമോര്‍ച്ചയുടെ നേതൃസ്ഥാനത്തുനിന്നാണ് ഇയാളെ നീക്കിയത്. പ്രത്യക്ഷത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയമാണ് കാരണമായി പറയുന്നതെങ്കിലും, ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ തന്ത്രമുണ്ടെന്നാണ് സൂചന. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചനകളാണ് പെട്ടെന്നുള്ള നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. സന്ദീപിന്റെ അടുത്തയാളുമായി പാര്‍ട്ടിയില്‍

സെന്‍സര്‍ ബോര്‍ഡിന് മദ്രാസ് ഹൈക്കോടതിയില്‍ തിരിച്ചടി. വിജയുടെ ജനനായകന് പ്രദര്‍ശനാനുമതി , ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ്; ആരാധകര്‍ ആവേശത്തില്‍

ചൈന്നൈ : നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം ‘ജനനായകന്‍’ റിലീസ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. സെന്‍സര്‍ ബോര്‍ഡിന്റെ കര്‍ശന നിലപാടുകളെ മറികടന്നാണ് കോടതി ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ടത്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഇത് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അനാവശ്യമായി ബോര്‍ഡ് നടപടികള്‍ വൈകിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചത്. വാദം കേട്ട മദ്രാസ്

വെള്ളാപ്പള്ളിക്ക് നെഞ്ചിടിപ്പ്; മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ രക്ഷയില്ല! എസ്. ശശിധരന്‍ തന്നെ പൂട്ടും; അന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കി; ആശങ്ക ആര്‍ക്ക്?

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് വായ്പാ തട്ടിപ്പ് കേസില്‍ കുരുക്ക് മുറുകുന്നു. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണസംഘത്തിന് ഹൈക്കോടതി വീണ്ടും സമയം അനുവദിച്ചു. ഈ മാസം 13-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് അടുത്ത മാസം 19 വരെ സമയം നീട്ടിനല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി. എസ്. ശശിധരനെ മാറ്റാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ കോടതി കര്‍ശനമായി തടഞ്ഞിരുന്നു. ശശിധരനെ വിജിലന്‍സ് സ്ഥാനത്തുനിന്നു നീക്കിയെങ്കിലും മൈക്രോഫിനാന്‍സ് കേസ് അദ്ദേഹം തന്നെ അന്വേഷിക്കണമെന്ന്

ശിവശങ്കറിന്റെ കൈയില്‍ വിലങ്ങുവെച്ച ഐപിഎസുകാരന് ഒടുവില്‍ പണികിട്ടി! സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നോക്കിയ ഇഡി ഉദ്യോഗസ്ഥന്‍ പി. രാധാകൃഷ്ണനെ പുറത്താക്കിയത് തീര്‍ത്തും അസാധാരണം

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ ആദ്യകാല അന്വേഷണ ഉദ്യോഗസ്ഥനും ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടറുമായ പി. രാധാകൃഷ്ണനെ സര്‍വീസില്‍നിന്ന് പുറത്താക്കിയത് തീര്‍ത്തും അസാധാരണം. സര്‍വീസ് ചട്ടങ്ങളിലെ സെക്ഷന്‍ 56 ജെ പ്രകാരം നിര്‍ബന്ധിത വിരമിക്കലിനാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവിട്ടത്. രാഷ്ട്രപതി ഉത്തരവില്‍ ഒപ്പിട്ടതോടെ നടപടി പ്രാബല്യത്തിലായി. നിലവില്‍ ജമ്മു കശ്മീരില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. വേട്ടക്കാരന്‍ ഒടുവില്‍ ഇരയായി മാറിയിരിക്കുന്നു! സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടക്കത്തില്‍ സിംഹത്തെപ്പോലെ ഗര്‍ജിച്ച്, മുഖ്യമന്ത്രിയുടെ അതിശക്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ

സി.വി. ആനന്ദ ബോസിന് വധഭീഷണി! കൊല്‍ക്കത്തയിലൂടെ തനിച്ച് നടക്കുമെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് വധഭീഷണി. വ്യാഴാഴ്ച രാത്രിയാണ് ഗവര്‍ണര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. രാജ്ഭവന്‍ ഉടന്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. വധഭീഷണിയുണ്ടായ സാഹചര്യത്തില്‍, താന്‍ ഭയപ്പെടുന്നില്ലെന്ന് പ്രഖ്യാപിച്ച് സുരക്ഷാസേനയില്ലാതെ ഇന്ന് കൊല്‍ക്കത്ത നഗരത്തിലൂടെ നടക്കുമെന്ന് ഗവര്‍ണര്‍ ആനന്ദ ബോസ് അറിയിച്ചു. ആനന്ദബോസും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള നിലവിലെ അസ്വാരസ്യങ്ങള്‍ക്കിടയിലാണ് സുരക്ഷാഭീക്ഷണിയെത്തിയത്. പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട്

അച്ഛനെതിരെ പരാതി നല്‍കാന്‍ കമ്മീഷണര്‍ ഓഫീസിലെത്തി, പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞു. അമലിനെ മാനവീയം വീഥിയില്‍ നിന്ന് പിടികൂടി പോലീസ്‌

തിരുവനന്തപുരം : സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതിയെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടി. അമല്‍ സുരേഷ് എന്ന യുവാവാണ് അറസ്റ്റിലായത്. മാനവീയം വീഥിയില്‍ വെച്ചാണ് ഇയാളെ പൊലീസ് തന്ത്രപരമായി കുടുക്കിയത്. സ്വന്തം അച്ഛനെതിരെ പരാതി നല്‍കാനാണ് അമല്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട് ഓഫീസിനുള്ളിലെ പൊലീസുകാരുമായി അമല്‍ തര്‍ക്കത്തിലായി. തര്‍ക്കത്തിനൊടുവില്‍ ദേഷ്യപ്പെട്ട് പുറത്തിറങ്ങിയ അമല്‍, കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസുകാരന്റെ ബൈക്കുമായി കടന്നുകളയുകയായിരുന്നു. ബൈക്ക്

കെഎഫ്‌സി വായ്പാതട്ടിപ്പ് കേസില്‍ പി.വി.അന്‍വറിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി

കൊച്ചി : നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ വായ്പാ തട്ടിപ്പും അതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. മതിയായ ഈടില്ലാതെയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഒരേ ഭൂമിയില്‍ രണ്ട് തവണ വായ്പ എടുത്ത് കെഎഫ്‌സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് അന്‍വറിനെതിരെയുളള പ്രധാന പരാതി. ആലുവയിലെ 11 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതും ഇതില്‍

തമിഴ്‌നാടിന് തിരിച്ചടി; കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചു; പരിശോധന 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം; മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്ര ഉത്തരവ്; ജലബോംബ് നിര്‍വ്വീര്യമാക്കുമോ?

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അണക്കെട്ടില്‍ അടിയന്തരമായി സമഗ്ര സുരക്ഷാ പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനായി സ്വതന്ത്ര വിദഗ്ധസമിതിയെ നിയോഗിച്ചു. അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ഇതോടെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ജല ബോംബാണ് മുല്ല്‌പ്പെരിയാര്‍. അതിനെ നിര്‍വ്വീര്യമാക്കാനുള്ള നടപടികള്‍ ഒടുവില്‍ തുടങ്ങുകയാണ്. ഹൈലൈറ്റ്സ്: പരിശോധന 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചു തമിഴ്‌നാടിന്റെ തടസ്സവാദങ്ങള്‍ക്കും തിരിച്ചടി പുതിയ ഉത്തരവ് പ്രകാരം