സി.വി. ആനന്ദ ബോസിന് വധഭീഷണി! കൊല്‍ക്കത്തയിലൂടെ തനിച്ച് നടക്കുമെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് വധഭീഷണി. വ്യാഴാഴ്ച രാത്രിയാണ് ഗവര്‍ണര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. രാജ്ഭവന്‍ ഉടന്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

വധഭീഷണിയുണ്ടായ സാഹചര്യത്തില്‍, താന്‍ ഭയപ്പെടുന്നില്ലെന്ന് പ്രഖ്യാപിച്ച് സുരക്ഷാസേനയില്ലാതെ ഇന്ന് കൊല്‍ക്കത്ത നഗരത്തിലൂടെ നടക്കുമെന്ന് ഗവര്‍ണര്‍ ആനന്ദ ബോസ് അറിയിച്ചു. ആനന്ദബോസും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള നിലവിലെ അസ്വാരസ്യങ്ങള്‍ക്കിടയിലാണ് സുരക്ഷാഭീക്ഷണിയെത്തിയത്.

പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് നേതൃത്വത്തിനെതിരെ ആനന്ദ ബോസ് നടത്തിയ രൂക്ഷവിമര്‍ശനം വലിയ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്:മന്നം സ്മാരകം എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റില്‍ നില്‍ക്കുന്നയാളെ കാണാനല്ല താന്‍ വരുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

എന്‍എസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ കഴിയാത്തതില്‍ മാത്രമാണ് വിഷമമെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചു.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍എസ്എസിനെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് ബിജെപി നേതൃത്വം നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ നിലപാട് മാറ്റിയതെന്നാണ് സൂചന. ആനന്ദ ബോസിന്റെ ആരോപണങ്ങള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തള്ളി. ആനന്ദ ബോസ് പറയുന്നത് പോലെയുള്ള സംഭവങ്ങള്‍ നടന്നിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.