ന്യൂഡല്‍ഹി : കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെന്‍ ജനുവരി 9ന് ചുമതലയേല്‍ക്കും. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കി.
നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി 9-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് സൗമെന്‍ സെന്‍ എത്തുന്നത്. ജനുവരി 9-ന് തന്നെ അദ്ദേഹം പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.
2027 ജൂലൈ 27 വരെ അദ്ദേഹത്തിന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി തുടരാം.നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുകയാണ് . കൊല്‍ക്കത്ത സ്വദേശിയായ സെന്‍ 2011-ലാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായത്.
മുനമ്പത്ത് വഖഫ് ബോര്‍ഡിന്റെ ഒളിപ്പോര്; പുതിയ സര്‍ക്കാരിന് ‘എട്ടിന്റെ പണി’ നല്കി മുന്‍ സര്‍ക്കാര്‍ പടിയിറങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
കൊല്‍ക്കത്ത സെന്റ് ലോറന്‍സ് ഹൈസ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1990-ല്‍ കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി (LLB) ബിരുദം നേടി. അഞ്ച് വര്‍ഷത്തെ എല്‍.എല്‍.ബി പരീക്ഷയില്‍ ഒന്നാം റാങ്കോടെയാണ് അദ്ദേഹം വിജയിച്ചത്.
1991-ല്‍ പശ്ചിമ ബംഗാള്‍ ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സിവില്‍, ഭരണഘടനാ, ബാങ്കിംഗ്, ആര്ബിട്രേഷന് കേസുകളില്‍ ദീര്‍ഘകാലം പ്രാക്ടീസ് ചെയ്തു.റിസര്‍വ് ബാങ്ക് (RBI), സെബി (SEBI), സിഡ്ബി (SIDBI) തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുടെ സീനിയര്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2011 ഏപ്രില്‍ 13-ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.2025 സെപ്റ്റംബറില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി അദ്ദേഹം സേവനമനുഷ്ഠിച്ചു.2025 ഒക്ടോബര്‍ 8-നാണ് അദ്ദേഹം മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







