കോട്ടയം: ചങ്ങനാശേരി സന്ദർശനത്തിനെത്തുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിന് എൻഎസ്എസ് വിലക്കേർപ്പെടുത്തി. ഇതോടെ ഉപരാഷ്ട്രപതിയുടെ ശനിയാഴ്ചത്തെ ചങ്ങനാശേരി സന്ദർശനത്തിന്റെ പുതുക്കിയ ഷെഡ്യൂളിൽ നിന്ന് സമാധി സന്ദർശനം ഒഴിവാക്കി.
എസ്.ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി ഫെബ്രുവരി 28-ന് എത്തുന്നത്. ഡൽഹിയിൽ നിന്ന് വിമാനമാർഗ്ഗം നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററിൽ പെരുന്ന എൻഎസ്എസ് കോളേജ് ഗ്രൗണ്ടിലാണ് ഇറങ്ങുക. അവിടെ നിന്ന് മന്നം സമാധിയിലെത്തി പുഷ്പാർച്ചന നടത്താൻ ഇന്ന് രാവിലെയാണ് തീരുമാനമെടുത്തത്. എന്നാൽ എൻഎസ്എസ് നേതൃത്വം ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.
നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക ഷെഡ്യൂളിൽ സമാധി സന്ദർശനം ഉണ്ടായിരുന്നില്ല. പെരുന്നയിലെ വിമാനത്താവള ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നൽകിയെങ്കിലും സമാധിയിലേക്ക് പ്രവേശനം നൽകാനാവില്ലെന്ന നിലപാടിലാണ് എൻഎസ്എസ് നേതൃത്വം. ഇതേത്തുടർന്ന് വൈകിട്ട് 3.30-ന് കോളേജിലെ കാവുകാട്ട് ഹാളിൽ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ മാത്രം അദ്ദേഹം പങ്കെടുക്കും.
കഴക്കൂട്ടം സീറ്റ് വേണ്ട…. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ചലച്ചിത്ര അക്കാദമിയുടെ അമരക്കാരനാകും; നടന് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് തന്നെ


മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു





