തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവി ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസമൊന്നായി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഈ സുപ്രധാന ചുമതലയില്‍ ആളെത്താത്തത് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാണ്. ഐഎഎസുകാര്‍ക്ക് പദവി ഏറ്റെടുക്കാനുള്ള വൈമുഖ്യം കാരണമാണോ ഒഴിവ് നികത്താത്തത് എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവിയിലുണ്ടായിരുന്ന പേരെടുത്ത ഐഎഎസുകാരനായ ഡോ എസ് കാര്‍ത്തികേയന്‍ അവിചാരിതമായി അവധിയില്‍ പോവുകയായിരുന്നു. ഒരു വര്‍ഷത്തേക്കാണ് അവധി എടുത്തത്. ഇതോടെയാണ് പദവി
Crime, Crime HD, Special Story HD
ജിമ്മില്‍ നിന്നും വന്നപ്പോള്‍ ചോറു വിളമ്പി കൊടുക്കാന്‍ വൈകി; കിടപ്പുമുറിയില്‍ കൊണ്ടു കൊടുത്തപ്പോള്‍ തിരിഞ്ഞു നോക്കിയില്ല; ദേഷ്യത്തിന് പട്ടിക്കും പൂച്ചയ്ക്കും കൊടുത്ത ഭാര്യ; കുപതിനായ ജിമ്മന്‍ സൈക്കോയായി! ഭാര്യയുടെ ശരീരത്തില്‍ തിളച്ച പാലഭിഷേകം; ആര്യാനാട്ടെ കോപം ജയിലില്‍
തിരുവനന്തപുരം: രാത്രി ചോറ് വിളമ്പി കൊടുക്കാൻ താമസിച്ചതിന് ഭാര്യയുടെ ശരീരത്തിൽ തിളച്ച പാലൊഴിച്ച് അപായപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം.തിരുവനന്തപുരം റൂറൽ ജില്ലയിലെ ആര്യനാട് ആണ് സംഭവം. ശരീരത്തിന്റെ പിൻഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ ഭാര്യ പാർവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 20 വയസ്സ് മാത്രമാണ് പാർവതിയുടെ പ്രായം. ഭർത്താവ് 26കാരനായ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവദിവസം രാത്രിതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രാത്രി ജിമ്മിൽ നിന്നും തിരികെയെത്തിയ മഹേഷ് ചോറ് വിളമ്പി നൽകാൻ
തിരുവനന്തപുരം: ആർ സി സി യിലെ നഴ്സുമാരുടെ കരാർ നിയമന നടപടികൾ അഴിമതിയും സ്വജനപക്ഷ പാതവും തെളിഞ്ഞതിനെ തുടർന്ന് റദ്ദാക്കി. 2012 ഏപ്രിൽ 18ന് ഇതിനായി പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനവും ഡയറക്ടർ റദാക്കിയിട്ടുണ്ട്. നഴ്സുമാരുടെ കരാർ നിയമന പ്രക്രിയയിൽ അഴിമതിയും സ്വജനപക്ഷ പാതവും വ്യക്തമായതിനെ തുടർന്ന് ആർ സി സി യിലെ ചീഫ് നേഴ്സിങ് ഓഫീസർ ആർ ശ്രീലേഖയെ ഡയറക്ടർഡോ. ആർ രജനിഷ് കുമാർ സസ്പെൻഡ് ചെയ്തിരുന്നു.മെഡിക്കൽ കോളേജ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ്
കന്നഡ സൂപ്പര്‍താരം യഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘ടോക്‌സിക്’ ടീസര്‍ പുറത്തിറങ്ങി. മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷന്‍ വിരുന്നായിരിക്കുമെന്ന സൂചനയാണ് ടീസറിലൂടെ നല്‍കുന്നത്. ടീസറിലെ ന്യൂഡ് രംഗങ്ങള്‍ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. യഷ് അവതരിപ്പിക്കുന്ന ‘റയ’ എന്ന കഥാപാത്രത്തിന്റെ തകര്‍പ്പന്‍ എന്‍ട്രിയാണ് ടീസറിലുള്ളത്. വീഡിയോയിലെ ‘ഡാഡി ഈസ് ഹോം’ എന്ന ഡയലോഗ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ‘കെ.ജി.എഫി’ന് ശേഷം യഷിന്റേതായി പുറത്തുവരുന്ന പത്തൊന്‍പതാമത്തെ ചിത്രമാണിത്.മലയാളിയായ ഗീതു മോഹന്‍ദാസ് ഒരുക്കുന്ന
കൊല്ലം : ഇടതുപക്ഷ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ബി.എന്‍. ഹസ്‌കറിന് പരസ്യമായി മുന്നറിയിപ്പ് നല്‍കി സിപിഎം. ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളി നടേശനെയും വിമര്‍ശിച്ചതാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. എന്നാല്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നിലപാടിലാണ് ഹസ്‌കര്‍. കൊല്ലം അഭിഭാഷക ബ്രാഞ്ച് യോഗത്തിലാണ് സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഹസ്‌കറിന് മുന്നറിയിപ്പ് നല്‍കിയത്. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഒഴിവാക്കണമെന്നും ‘ഇടതു നിരീക്ഷകന്‍’ എന്ന ലേബലില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും
തിരുവനന്തപുരം : മലയാള ചാനല്‍ ചര്‍ച്ചകളിലെ പരിചിതമായ മുഖവും ഇടത് സഹയാത്രികനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന് അംഗത്വം നല്‍കി സ്വീകരിച്ചു. ബിജെപിയുടെ വികസന ആശയങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും ഉത്തരേന്ത്യയില്‍ ബിജെപി നടത്തിയ മാറ്റങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞതാണെന്നും റെജി ലൂക്കോസ് പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ നാടുവിടുകയാണെന്നും ഇങ്ങനെ പോയാല്‍ കേരളം ഒരു ‘വൃദ്ധാലയം’ ആയി മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സിപിഎം ഇപ്പോള്‍ വര്‍ഗീയത പറയുകയാണെന്നും
സിഡ്‌നി : ആഷസ് പരമ്പരയിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരിയതോടെയാണ് ഓസീസ് കരുത്ത് കാട്ടിയത്. അതേസമയം, പട്ടികയില്‍ ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. എട്ട് മത്സരങ്ങളില്‍ ഏഴ് ജയവും ഒരു തോല്‍വിയും മാത്രം വഴങ്ങിയാണ് ഓസ്ട്രേലിയ ഒന്നാമതുള്ളത്. ആഷസിലെ തകര്‍ച്ചയോടെ ഇംഗ്ലണ്ട് 31.66 ശതമാനവുമായി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 9 മത്സരങ്ങളില്‍ നിന്ന് നാല് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ്
തിരുവനന്തപുരം: സ്വന്തം സഹപ്രവര്‍ത്തകന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നല്‍കിയ വ്യാജ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് താന്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ നിയാസ് എസ്. പരാതി നല്‍കി. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ക്കാണ് പരാതി സമര്‍പ്പിച്ചത്. 2024 ജൂണില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സൈബര്‍ ചീറ്റിംഗ് കേസിലെ പ്രതിയെ ഡല്‍ഹിയില്‍ നിന്ന് നിയമപരമായി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, ഈ പ്രതിയില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി വാങ്ങി എന്ന തരത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജ റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍ : ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയും ഡെന്മാര്‍ക്കും അടുത്തയാഴ്ച ചര്‍ച്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഈ നീക്കം. ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ, ‘സൈനിക നടപടി എപ്പോഴും ഒരു ഒപ്ഷനാണ്’ എന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയുടെയും റഷ്യയുടെയും വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ചെറുക്കാന്‍
കോട്ടയം: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാനൊരുങ്ങുന്നു. തന്റെ തട്ടകമായ കോട്ടയം നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ തിരുവഞ്ചൂര്‍ മത്സരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പകരം മകനായ അര്‍ജുന്‍ രാധാകൃഷ്ണനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കി തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി അവരോധിക്കാനാണ് നീക്കം. തിരുവഞ്ചൂരിന്റെ ഈ പിന്മാറ്റവും മകന്റെ സ്ഥാനാര്‍ത്ഥിത്വവും കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ദശാബ്ദങ്ങളായി തിരുവഞ്ചൂര്‍ കൈപ്പിടിയിലൊതുക്കിയ കോട്ടയം സീറ്റ് മകന് കൈമാറുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും










