സിഡ്നി : ആഷസ് പരമ്പരയിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരിയതോടെയാണ് ഓസീസ് കരുത്ത് കാട്ടിയത്. അതേസമയം, പട്ടികയില്‍ ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. എട്ട് മത്സരങ്ങളില്‍ ഏഴ് ജയവും ഒരു തോല്‍വിയും മാത്രം വഴങ്ങിയാണ് ഓസ്ട്രേലിയ ഒന്നാമതുള്ളത്. ആഷസിലെ തകര്‍ച്ചയോടെ ഇംഗ്ലണ്ട് 31.66 ശതമാനവുമായി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
9 മത്സരങ്ങളില്‍ നിന്ന് നാല് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ സമ്പാദ്യം. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് മുന്നേറാന്‍ സാധിക്കൂ.മറ്റ് ടീമുകള്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ജയത്തോടെ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യക്കെതിരായ പരമ്പര വിജയമാണ് ദക്ഷിണാഫ്രിക്കയെ മൂന്നാം സ്ഥാനത്ത് എത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍ (9-ാം സ്ഥാനം).
വിഴിഞ്ഞത്തെ വിസ്മയം ലോകം കീഴടക്കി! സച്ചിന് തൊട്ടു; സഞ്ജു ഉദിച്ചു! കിവീസ് പടയെ തരിപ്പണമാക്കി മലയാളി മുത്ത്; ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടനായകനോ?


കാര്യവട്ടത്ത് ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിംഗ് ; ശ്രീലങ്കയെ 8 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ടി20 പരമ്പര





