തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫിസിനെച്ചൊല്ലിയുള്ള നാടകീയമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ‘മേയര്‍ ബ്രോ’ വി.കെ. പ്രശാന്ത് ഓഫീസ് മാറുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുമായുള്ള പോര് മുറുകിയ പശ്ചാത്തലത്തില്‍, ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റാന്‍ എംഎല്‍എ തീരുമാനിച്ചു. പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് വഴങ്ങി വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണ് പ്രശാന്ത്. താനൊരു ‘വിട്ടുവീഴ്ചക്കാരന്‍’ ആണെന്ന ഇമേജ് നല്‍കി മരുതംകുഴിയിലേക്ക് മാറുന്നതിലൂടെ വ്യക്തിപരമായ ആക്രമണങ്ങളില്‍ നിന്ന് തടിയൂരാമെന്നാണ് പ്രശാന്ത് കരുതുന്നത്. എന്നാല്‍, ശാസ്തമംഗലത്തെ പടിയിറക്കം വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന്
കോഴിക്കോട് : മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോലീസും ഡാന്‍സാഫ് സംഘവും നടത്തിയ മിന്നല്‍ പരിശോധനയില്‍ 710 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മോഡലും കൂട്ടാളിയായ വിമുക്തഭടനുമടക്കമുളള സംഘമാണ് പിടിയിലായത്. കോഴിക്കോട് മിംസ് ഹോസ്പിറ്റലിന് സമീപത്തെ മര്‍ഹബ ലോഡ്ജിലെ പരിശോധനയില്‍ ലഹരിമരുന്ന് മൊത്തവ്യാപാരം നടത്തുന്ന ഷംസീര്‍ (36) പിടിയിലായി.17 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞ് 6 മാസം മുമ്പ് നാട്ടിലെത്തിയ ഇയാള്‍ ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് ലഹരി എത്തിച്ച് വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ്. പയ്യടിത്താഴത്തെ
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ്, ശബരിമല തന്ത്രിയെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കി സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് നിര്‍ണ്ണായകം. ഇതോടെ, തന്ത്രിയെ കരുവാക്കി രക്ഷപ്പെടാന്‍ നോക്കിയ രാഷ്ട്രീയ വമ്പന്മാരുടെ എല്ലാ പ്ലാനുകളും പൊളിഞ്ഞു. ശബരിമലയില്‍ അശുദ്ധി വരുത്തിയത് തന്ത്രിയല്ലെന്നും അധികാരം കയ്യിലിരുന്ന രാഷ്ട്രീയക്കാരാണെന്നും വ്യക്തമായതോടെ ‘ദൈവതുല്യന്‍ രാഷ്ട്രീയക്കാരനാണോ’ എന്ന ചര്‍ച്ച കേരളത്തില്‍ സജീവമാകും. ശ്രീകോവിലിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്നായിരുന്നു മുന്‍
കോട്ടയം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം തിരിച്ചുപിടിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി തന്നെ നേരിട്ട് കളത്തിലിറങ്ങും. കഴിഞ്ഞ തവണ പാലായില്‍ നേരിട്ട പരാജയം മറികടക്കാനും, മണ്ഡലം വിട്ടുപോയാല്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുമാണ് അദ്ദേഹം വീണ്ടും പാലാ തന്നെ തിരഞ്ഞെടുത്തത്. 2021-ല്‍ മാണി സി. കാപ്പനോട് നേരിട്ട അപ്രതീക്ഷിത പരാജയത്തിന് മറുപടി നല്‍കാനാണ് ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുന്നത്.കടുത്തുരുത്തിയില്‍ ജോസ് കെ. മാണി മത്സരിക്കണമെന്ന ആവശ്യം
പത്തനംതിട്ട: സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ പ്രണയിനിയെ രക്ഷിക്കാന്‍ അപകടമുണ്ടാക്കിയ യുവാവും സുഹൃത്തും പത്തനംതിട്ട പോലീസ് പിടിയിലായി. കോന്നി സ്വദേശി രഞ്ജിത്ത് രാജന്‍ (24), സുഹൃത്ത് അജാസ് (19) എന്നിവരാണ് വധശ്രമക്കേസില്‍ അറസ്റ്റിലായത്. യുവതിയുമായി പിണക്കത്തിലായിരുന്നു രഞ്ജിത്ത്, ആ പിണക്കം മാറ്റാനായി സുഹൃത്ത് അജാസുമായി ചേര്‍ന്ന് ഒരു നാടകം പ്ലാന്‍ ചെയ്തു. ഡിസംബര്‍ 23-ന് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം അജാസ് കാറിടിച്ച് വീഴ്ത്തി. അജാസിന്റെ കാര്‍ നിര്‍ത്താതെ പോയ ഉടനെ,
തിരുവനന്തപുരം/കൊച്ചി: കേരളം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ, രാഷ്ട്രീയ ഗതിവിഗതികള്‍ മാറ്റിവരയ്ക്കാന്‍ പോന്ന അതീവ നിര്‍ണ്ണായക നീക്കവുമായി കേന്ദ്രം. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം സജീവമായി നിലനിര്‍ത്താന്‍ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് കളത്തിലിറങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ശബരിമല സന്ദര്‍ശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. മുന്‍പ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയ അതേ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളും പാലിച്ചായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇതിനുള്ള ഔദ്യോഗിക തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകും. ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ
ന്യൂഡല്‍ഹി : ബംഗ്ലാദേശിന് പിന്നാലെ അയല്‍രാജ്യമായ നേപ്പാളിലും വര്‍ഗ്ഗീയ സംഘര്‍ഷം പടരുന്നു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് തെക്കന്‍ നേപ്പാളിലെ വിവിധ ജില്ലകളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ പ്രധാന പോയിന്റുകള്‍ അടച്ചു. ധനുഷ ജില്ലയിലെ കമല മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ഹൈദര്‍ അന്‍സാരി, അമാനത്ത് അന്‍സാരി എന്നിവര്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.വീഡിയോകള്‍ക്കെതിരെ ഹിന്ദു സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ സാകുവാന്‍ പ്രദേശത്തെ ഒരു മുസ്ലിം
കൊച്ചി/തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കെ, രാഷ്ട്രീയ ഗതിവിഗതികള്‍ മാറ്റിവരയ്ക്കാന്‍ പോന്ന നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര ഏജന്‍സികള്‍ സജീവമാകുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇഡിയുടെ ഈ കടന്നുവരവ് പിണറായി സര്‍ക്കാരിനും ഇടതുമുന്നണിക്കും വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. കേസില്‍ ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉടന്‍
കരാക്കസ് : വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം തടവിലാക്കിയതിന് പിന്നാലെ, ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഡുറോയുടെ മകനും പാര്‍ലമെന്റ് അംഗവുമായ നിക്കോളാസ് മഡുറോ ഗറാ . വെനിസ്വേലയുടെ ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ചു. അമേരിക്കയുടെ നടപടി ആഗോള രാഷ്ട്രീയ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം ആരോപിച്ചു. പരമാധികാരമുള്ള ഒരു രാജ്യത്ത് കടന്നുകയറി രാഷ്ട്രത്തലവനെയും ഭാര്യയെയും റാഞ്ചിക്കൊണ്ടുപോയ നടപടി അപകടകരമായ ഒരു കീഴ്വഴക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് നാളെ ലോകത്തെ ഏത് രാജ്യത്തിനും നേരെയും ആവര്‍ത്തിക്കാം.
തിരുവനന്തപുരം: തൊണ്ടിവസ്തു മാറ്റിയ കേസിൽ പ്രതികളെ ശിക്ഷിച്ചിട്ടും വിദേശപൗരൻ പ്രതിയായ മയക്കുമരുന്ന് കേസിൽ അപ്പീൽ ഹർജി സമർപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാതെ സംസ്ഥാന സർക്കാർ. ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയ ഈ കേസിൽ ഇനി സുപ്രീം കോടതിയിലാണ് അപ്പീൽ ഫയൽ ചെയ്യേണ്ടത്. തിരുവനന്തപുരം നഗരത്തിലെ വലിയതുറ പോലീസ് സ്റ്റേഷനിൽ 1990ൽ ക്രൈം നമ്പർ 60 ആയി രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവഡോർ സർവേലിക്ക് വിചാരണ കോടതിയായ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷം കഠിനതടവും










