കോഴിക്കോട് : മയക്കുമരുന്ന് മാഫിയയ്ക്കെതിരെ പോലീസും ഡാന്‍സാഫ് സംഘവും നടത്തിയ മിന്നല്‍ പരിശോധനയില്‍ 710 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മോഡലും കൂട്ടാളിയായ വിമുക്തഭടനുമടക്കമുളള സംഘമാണ് പിടിയിലായത്.
കോഴിക്കോട് മിംസ് ഹോസ്പിറ്റലിന് സമീപത്തെ മര്‍ഹബ ലോഡ്ജിലെ പരിശോധനയില്‍ ലഹരിമരുന്ന് മൊത്തവ്യാപാരം നടത്തുന്ന ഷംസീര്‍ (36) പിടിയിലായി.17 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞ് 6 മാസം മുമ്പ് നാട്ടിലെത്തിയ ഇയാള്‍ ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് ലഹരി എത്തിച്ച് വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ്.
പയ്യടിത്താഴത്തെ വാടകവീട്ടിലെ അറസ്റ്റ് പന്തീരാങ്കാവ് മേഖലയില്‍ വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി ഇതില്‍ സിഗിന് ചന്ദ്രന് (36) വര്‍ഷം സൈനിക സേവനം അനുഷ്ഠിച്ച വിമുക്ത ഭടനാണ്. ഇയാള്‍ സംഘത്തിലെ പ്രധാന കണ്ണിയാണ്. കൂടെയുളള ദിവ്യ (35) കുറ്റ്യാടി സ്വദേശിനിയാണ്. ഇവര്‍ മോഡലും ബ്യൂട്ടീഷ്യനുമാണ്. മാളുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് എത്തിക്കുന്നതിലാണ് ഇവര്‍ സഹായിച്ചിരുന്നത്. മുഹമ്മദ് ഷാഫിയാണ് (26): സംഘത്തിലെ മറ്റൊരു അംഗം. ഇവര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി എന്ന വ്യാജേന വീട് വാടകയ്ക്കെടുത്താണ് കച്ചവടം നടത്തിയിരുന്നത്.


പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി;കാമുകന് നിധിനെ വെറുതെ വിട്ടു
സ്വാഭാവിക മരണമെന്ന് കരുതി; വഴിത്തിരിവായത് ഇടുക്കി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം; കഴുത്തിലെ അസ്വാഭാവിക പാടുകള്‍ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടി; ശാന്തന്‍പാറയില്‍ വീട്ടമ്മയെ കൊന്നത് ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവ്; ആ സത്യവും കണ്ടെത്തി കേരളാ പോലീസ്




