തിരുവനന്തപുരം: സ്വര്‍ണ്ണ കൊള്ളയിലെ ഇടപെടല്‍ രമേശ് ചെന്നിത്തലയുടെ ഗ്രാഫ് ഉയര്‍ത്തിയോ? സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ സോഷ്യല്‍ മീഡിയാ ജനപ്രീതിയില്‍ വളര്‍ച്ച രേഖപ്പെടുത്തി രമേശ് ചെന്നിത്തല നല്‍കുന്നത് ജനപ്രീതിയുടെ സന്ദേശമാണ്. ഫേസ് ബുക്കില്‍ 1.1 മില്യണ്‍ ഫോളോവേഴ്സില്‍ നിന്ന് 1.2 മില്യണ്‍ ഫോളോവേഴ്സിലേക്കാണ് ചെന്നിത്തലയുടെ ഗ്രാഫ് കുതിച്ചു ഉയര്‍ന്നത്. ഉമ്മന്‍ ചാണ്ടിക്കൊപ്പം 1.1 മില്യണ്‍ ഫോളോവേഴ്സ് ഉണ്ടായിരുന്നു ചെന്നിത്തലയ്ക്ക്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ശശി തരൂരിനൊഴികെ സീനിയര്‍ ലീഡര്‍ഷിപ്പില്‍ ആര്‍ക്കും ഇത്രയേറെ ഫോളോവേഴ്സ് ഫേസ്
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ ‘പുനര്‍ജനി’ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കേസില്‍ വി.ഡി. സതീശനെതിരെയും മണപ്പാട്ട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പുനര്‍ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നതായി വിജിലന്‍സ് കണ്ടെത്തി.2018 നവംബര്‍ 27 മുതല്‍ 2022 മാര്‍ച്ച് 8 വരെയുള്ള കാലയളവില്‍ ഈ അക്കൗണ്ട് വഴി 1.27 കോടി രൂപ (ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.22
തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി രാഹുല്‍ ഈശ്വര്‍. ചെങ്ങന്നൂര്‍, തിരുവല്ല, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടോ എന്ന് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി തന്നോട് ചോദിച്ചതായി രാഹുല്‍ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണമെന്നാണ് തന്റെ ആഗ്രഹം. ഗാന്ധിജിയുടെ പാതയിലുള്ള മതസൗഹാര്‍ദ്ദമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിത, രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പോലീസിനെ സമീപിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം തന്നെ വീണ്ടും
പാലക്കാട് : ഒറ്റപ്പാലത്തെ മണ്ണൂരില്‍ നടന്ന പൊതുയോഗത്തില്‍ സിപിഐക്കെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ് എസ്. അജയകുമാര്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എല്‍ഡിഎഫിലെ രണ്ട് പ്രധാന കക്ഷികള്‍ തമ്മിലുള്ള പോര് അതിര് വിടുകയാണ്. ബിനോയ് വിശ്വം പെരുമാറുന്നത് ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണെന്ന് അജയകുമാര്‍ പരിഹസിച്ചു.’ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്കുള്ളത്. ജയിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന സ്വഭാവമാണ് അവര്‍ക്ക്,’ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കേവലം അഞ്ച് ശതമാനം വോട്ട് മാത്രമുള്ള
തിരുവനന്തപുരം : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ കേരളത്തില്‍ സജീവമാവുകയാണ്. 2026 മാര്‍ച്ച് ആദ്യവാരത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കുന്നു. കേരളത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ പ്രാഥമിക ആലോചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറും കമ്മീഷണര്‍മാരും അടുത്ത മാസം കേരളം സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണിത്.വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള അവസാന തീയതി 2026 ജനുവരി 22 ആണ്. വോട്ടര്‍
തിരുവനന്തപുരം: യുഡിഎഫില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ ‘സാമുദായിക സന്തുലനം’ വരും. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തിന്റെ ആത്മവിശ്വാസത്തില്‍ തെക്കന്‍ കേരളത്തിലടക്കം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് ലീഗ് ഉന്നയിക്കുന്നത്. എന്നാല്‍, സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലീഗിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയ പാഠം കോണ്‍ഗ്രസിന് മുന്നിലുണ്ട്. യുഡിഎഫിനെ മുന്‍കാലങ്ങളില്‍ തളര്‍ത്തിയ അഞ്ചാം മന്ത്രിസ്ഥാനം എന്ന വിവാദം ലീഗുമായുള്ള
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് കല്‍മാഡി (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ പൂനയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലാണ് അന്തരിച്ചത്. നരസിംഹ റാവു മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 മുതല്‍ 2011 വരെ ദീര്‍ഘകാലം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. മഹാരാഷ്ട്രയിലെ പൂനയില്‍ നിന്ന് മൂന്ന് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010-ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായിരുന്നു. ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റായും
മുംബൈ :ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ബിറ്റ്കോയിന്‍ തട്ടിപ്പ് കേസില്‍ വീണ്ടും കുരുക്കില്‍. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ പ്രത്യേക കോടതി കുന്ദ്രയ്ക്ക് നോട്ടീസ് അയച്ചു.രാജ് കുന്ദ്രയോടും ദുബായ് വ്യവസായി രാജേഷ് സതീജയോടും ജനുവരി 19-ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ മുംബൈ കോടതി ഉത്തരവിട്ടു. 6,600 കോടിയുടെ ബിറ്റ്കോയിന്‍ പോണ്‍സി സ്‌കീമുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്.ഉക്രെയ്‌നില്‍ ബിറ്റ്കോയിന്‍ മൈനിംഗ് ഫാം
ആലപ്പുഴ: സ്ഥാനമാനങ്ങള്‍ക്കപ്പുറം മനുഷ്യത്വത്തിന് വിലകല്‍പ്പിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നതിന് ഉദാഹരണമാവുകയാണ് മുന്‍ ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ്. കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ആലപ്പുഴയിലെ 292 കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന തന്റെ വാക്ക് മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം പൂര്‍ത്തീകരിച്ചിരിക്കുന്നു. കൃഷ്ണ തേജയുടെ ഈ നിസ്തുലമായ സേവനത്തെ പ്രകീര്‍ത്തിച്ച് അശ്വതി ശ്രീജു പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 2022-ല്‍ ആലപ്പുഴ കളക്ടറായിരിക്കുമ്പോഴാണ് കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ
ശബരിമല : സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയന്‍ കെ.കെ ആണ് അന്തരിച്ചത്.സന്നിധാനത്തെ വടക്കേ നട ഭാഗത്താണ് ജയന് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഹൃദയസംബന്ധമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയനെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പമ്പയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് പുലര്‍ച്ചെ 12.44-ഓടെ മരണം സംഭവിക്കുകയായിരുന്നു. Disclaimer: The images displayed










