പാലക്കാട് : ഒറ്റപ്പാലത്തെ മണ്ണൂരില്‍ നടന്ന പൊതുയോഗത്തില്‍ സിപിഐക്കെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ് എസ്. അജയകുമാര്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എല്‍ഡിഎഫിലെ രണ്ട് പ്രധാന കക്ഷികള്‍ തമ്മിലുള്ള പോര് അതിര് വിടുകയാണ്.
ബിനോയ് വിശ്വം പെരുമാറുന്നത് ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണെന്ന് അജയകുമാര്‍ പരിഹസിച്ചു.’ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്കുള്ളത്. ജയിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന സ്വഭാവമാണ് അവര്‍ക്ക്,’ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കേവലം അഞ്ച് ശതമാനം വോട്ട് മാത്രമുള്ള പാര്‍ട്ടിയാണ് സിപിഐ. ഒരു നിയമസഭാ മണ്ഡലത്തിലോ പഞ്ചായത്തിലോ ഒറ്റയ്ക്ക് നിന്ന് ജയിക്കാന്‍ സിപിഐക്ക് കെല്‍പ്പില്ല. മണ്ണൂര്‍ പഞ്ചായത്തില്‍ സിപിഎം വിട്ട് ഒറ്റയ്ക്ക് മത്സരിച്ച സിപിഐക്ക് ജനങ്ങള്‍ നല്‍കിയ വിധി അവരുടെ അന്ത്യം കുറിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് സിപിഎം മന്ത്രിമാരെയും വിമര്‍ശിക്കുന്ന സിപിഐക്കാര്‍, അവരുടെ കയ്യിലുള്ള വകുപ്പുകള്‍ പത്തരമാറ്റ് തങ്കമാണോ എന്ന് ആത്മപരിശോധന നടത്തണം.നാല് ആളുള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും അജയകുമാര്‍ പരിഹസിച്ചു.
സിപിഎമ്മിനെ പ്രകോപിപ്പിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളാണ്:തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സര്‍ക്കാരിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന് മേല്‍ സിപിഎമ്മിന് പോലും നിയന്ത്രണമില്ലെന്നും, വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി അതിരുവിട്ട് ന്യായീകരിക്കുന്നത് തെറ്റാണെന്നും സിപിഐ വിമര്‍ശിച്ചിരുന്നു.ശബരിമല സ്വര്‍ണ്ണക്കൊള്ള ആരോപണവും ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളും തിരിച്ചടിയായെന്ന് സിപിഐ വിലയിരുത്തിയിരുന്നു.


വീണയെ ആറന്മുളയില് സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ഭര്‍ത്താവ്! ഞെട്ടി സിപിഎം; ആരോഗ്യമന്ത്രി സമ്മതം മൂളിയാല്‍ സ്ഥാനാര്‍ത്ഥി അവര്‍ തന്നെ; വിഷയത്തില്‍ പിണറായി നേരിട്ട് ഇടപെടും
‘ആ വിസ്മയം കാണാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം! ‘ എല്‍.ഡി.എഫും എന്‍.ഡി.എയും ശിഥിലമാകും; കൂടുതല്‍ കക്ഷികള്‍ യു.ഡി.എഫിലേക്ക് വരും; ഖജനാവിലെ പണമെടുത്ത് ക്വിസ് മത്സരം നടത്തി കുട്ടികളെക്കൊണ്ട് പിണറായി എന്ന് പറയിപ്പിക്കുന്നു; സര്‍ക്കാരിനെതിരെ വിഡി സതീശന്





