കോട്ടയം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം തിരിച്ചുപിടിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി തന്നെ നേരിട്ട് കളത്തിലിറങ്ങും. കഴിഞ്ഞ തവണ പാലായില്‍ നേരിട്ട പരാജയം മറികടക്കാനും, മണ്ഡലം വിട്ടുപോയാല്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുമാണ് അദ്ദേഹം വീണ്ടും പാലാ തന്നെ തിരഞ്ഞെടുത്തത്.
2021-ല്‍ മാണി സി. കാപ്പനോട് നേരിട്ട അപ്രതീക്ഷിത പരാജയത്തിന് മറുപടി നല്‍കാനാണ് ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുന്നത്.കടുത്തുരുത്തിയില്‍ ജോസ് കെ. മാണി മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നെങ്കിലും, പാലാ തന്റെ ‘രാഷ്ട്രീയ വികാര’മാണെന്നും അത് വിട്ടുകൊടുക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
കേരള കോണ്‍ഗ്രസ് (എം)-ന്റെ നിലവിലുള്ള 5 എംഎല്‍എമാരും തങ്ങളുടെ സിറ്റിംഗ് സീറ്റുകളില്‍ തന്നെ മത്സരിക്കാനാണ് പ്രാഥമിക ധാരണ, റോഷി അഗസ്റ്റിന് ഇടുക്കിയിലും , എന്‍. ജയരാജ് കാഞ്ഞിരപ്പള്ളിയിലും, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറിലും ജോബ് മൈക്കിള്‍ ചങ്ങനാശേരിയിലും ,പ്രമോദ് നാരായണ്‍ റാന്നിയിലും മത്സരിച്ചേക്കും.
കഴിഞ്ഞ തവണ കൈമാറിയ കുറ്റ്യാടി സീറ്റ് ഇത്തവണ തിരികെ വേണമെന്ന് പാര്‍ട്ടി എല്‍ഡിഎഫില്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ കുറഞ്ഞത് ഒരു സീറ്റെങ്കിലും ഉറപ്പാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. കുറ്റ്യാടി ലഭിച്ചില്ലെങ്കില്‍ പകരം മറ്റൊരു വിജയസാധ്യതയുള്ള സീറ്റ് പാര്‍ട്ടി ചോദിക്കും.
13 സീറ്റുകളിലാണ് ഇത്തവണ കേരള കോണ്‍ഗ്രസ് (എം) മത്സരിക്കാന്‍ ലക്ഷ്യമിടുന്നത്.വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ചില സീറ്റുകളില്‍ യുവനേതാക്കളെയും പുതുമുഖങ്ങളെയും പരിഗണിക്കുന്നുണ്ട്. കടുത്തുരുത്തിയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയുടെ പേരും ചര്‍ച്ചയിലുണ്ട്.
ാേ


വലിയൊരു പ്രതിസന്ധിയില്‍ നിന്നും സി.പി.എമ്മിനെ കരകയറ്റി വി.എസിന്റെ കുടുംബം
ഒടുവില്‍ പിണറായി വാദത്തെ തിരുത്തി സഖാക്കള്‍; സിപിഎം തെറ്റ് തിരിച്ചറിഞ്ഞു: ശബരിമല സ്വര്‍ണ്ണക്കൊള്ളയും പിഎം ശ്രീയും തിരിച്ചടിയായെന്ന് സംസ്ഥാന കമ്മിറ്റി; ഇരട്ടത്താപ്പ് വ്യക്തമാക്കി ഭരണ വിരുദ്ധതയിലെ നിഗമനം; പോറ്റിയേ കേറ്റിയേ സ്വര്‍ണ്ണം ചെമ്പായി മാറിയേ…..





