തിരുവനന്തപുരം: പ്രമുഖ പത്ര ഫോട്ടോഗ്രാഫറും ചന്ദ്രിക ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫറുമായ കെ. ഗോപകുമാര്‍ (ഗോപന്‍ കുമാര്‍) അന്തരിച്ചു. നേമം കാരയ്ക്കാമണ്ഡപത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരത്തെ മാധ്യമ മേഖലയില്‍ സജീവമായിരുന്ന അദ്ദേഹം, തലസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രം ക്യാമറയില്‍ പകര്‍ത്തിയ പ്രഗത്ഭനായ ചിത്രകാരനായിരുന്നു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സജീവ സാന്നിധ്യമായിരുന്ന ഗോപകുമാര്‍, തന്റെ ലെന്‍സിലൂടെ ഒപ്പിയെടുത്ത രാഷ്ട്രീയ ചിത്രങ്ങളിലൂടെയും വിപുലമായ സൗഹൃദവലയത്തിലൂടെയും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. മൂന്ന് പതിറ്റാണ്ടോളം ചന്ദ്രിക ദിനപ്പത്രത്തില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ചീഫ് ഫോട്ടോഗ്രാഫര്‍ പദവിയിലിരിക്കെയാണ് വിടവാങ്ങിയത്. സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായക നിമിഷങ്ങള്‍ പകര്‍ത്തിയിട്ടുള്ള ഗോപകുമാര്‍, നിരവധി അവാര്‍ഡുകള്‍ക്കും അര്‍ഹനായിട്ടുണ്ട്. നേമത്തിന് സമീപം വെച്ച് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ മാധ്യമ ലോകവും രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
ഗോപന്‍ ഇല്ലാത്ത സെക്രട്ടേറിയറ്റിനും പ്രസ് ക്ലബ്ബിനും മുന്നിലെ പത്രഫോട്ടോഗ്രാഫര്‍മാരുടെ സംഘത്തെ കുറിച്ച് ആലോചിക്കാനാകുന്നില്ല. തിരുവനന്തപുരത്തെ എല്ലാ പരിപാടികളിലും ഗോപനെ കാണാറുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിലും ചിത്രങ്ങള്‍ പകര്‍ത്തി. എല്ലാവരോടും സൗമ്യമായി ഇടപഴകുന്ന വ്യക്തിത്വം. പരിചയപ്പെടുന്നവരാരും ഗോപനെ മറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ലീഗ് മന്ത്രിസഭയിലേക്ക്; കുഞ്ഞാലിക്കുട്ടി നയിക്കും, യുവനിരയ്ക്ക് പ്രാധാന്യം





